ആ ഷാൾ ഒന്ന് മാറ്റടി… നിന്നെ ശരിക്കൊന്ന് കണ്ടോട്ടെ ഞാൻ നീ ആള് കൊള്ളാലോടി പെണ്ണേ…

രചന : Sneha Ramesh

   

“എടീ…മര്യാദക്ക് ആ ഫോൺ എടുത്തുവെച്ചോ…ഞാൻ അങ്ങോട്ട് വന്നാലുണ്ടല്ലോ…പിന്നെ ഫോണും ഉണ്ടാകില്ല ഒന്നും ഉണ്ടാകില്ല….”

“നാശം…ഈ അമ്മേനെക്കൊണ്ടു തോറ്റു….”

“ആഡി തോൽക്കും…നിനക്കൊക്കെ തിന്നാൻ ഉണ്ടാക്കി തരുന്ന എന്നെ വേണം പറയാൻ…”

“ഓഹ് തൊടങ്ങി….ഞാൻ ഒന്നും പറയുന്നില്ലേയ്…..”

“എണീറ്റ് ആ തേങ്ങ ഒന്ന് ചിരകി തന്നേ…. എനിക്ക് ഇസാഫിൽ പോകാൻ നേരം ആയി…”

“ഒന്ന് പോയെ അമ്മാ… മനുഷ്യന്മാർക്കിവിടെ പ്രാന്തായിട്ടു വയ്യ….അമ്മ ചെയ്യ്…എനിക്ക് ഉറക്കം വരുന്നു…”

“നേരം എട്ട് ആയി…നീ ആ തെക്കേലെ മായേനെ കണ്ടു പഠിക്ക്….”

“എന്ത് പറഞ്ഞാലും ഉണ്ട്…ഒരു തെക്കേലെ മായ….അവളെന്താ നിങ്ങൾടെ മോൾ അങ്ങാനം ആണോ….അവളെ ഇത്ര പൊക്കാൻ….”

“അനു…ഇപ്പൊ നീ എന്നെ ഇങ്ങനെ ഓരോന്നും പറഞ്ഞു വേദനിപ്പിക്കും…നീ ഒരു അമ്മയാകും…നിന്റെ മക്കൾ നിന്നോട് ഇതുപോലെ കാണിക്കുമ്പോൾ അന്ന് ദൈവം നിനക്കു മനസ്സിലാക്കി തരും എന്റെ വേദന….”

“എന്തൊരു കഷ്ട്ടാണ്…നിങ്ങൾക്ക് തേങ്ങ ചിരകണംന്ന് പറഞ്ഞിട്ട് തേങ്ങ എന്ത്യേ…”

“വേണ്ട…നീ പോയി കിടന്നുറങ്ങ്…നാട്ടുകാരോടൊക്കെ ഞാൻ സമാധാനം പറഞ്ഞോളാം….”

“പിന്നേ….നാട്ടുകാരല്ലേ എന്നെ തീറ്റിപ്പോറ്റണെ… നിങ്ങള് തേങ്ങ തരുന്നുണ്ടോ….”

“മ്മ്….”

❤❤❤❤❤❤❤

“എന്താ ഈ തിരയുന്നെ….”

“നാളികേരം പൊളിച്ചിട്ടില്ല…കഴിഞ്ഞു…”

“അമ്മ തന്നെ അങ്ങ് ചെയ്താ മതി…എനിക്ക് വയ്യ…”

(ഇവളെന്താ ഇങ്ങനെ…കുറച്ചു നാളായി ഞാൻ ശ്രെദ്ധിക്കുന്നു…അനുവിന്‌ ഈയിടെയായി സ്വഭാവത്തിന് വലിയ മാറ്റം…ഞാൻ പലവട്ടം പറഞ്ഞതാ മൊബൈല് വാങ്ങിക്കേണ്ടന്നു…അതെങ്ങനാ അച്ഛനും മോളും സെറ്റല്ലേ….)

“അനു…….”

“എന്തമ്മ…..ഒന്ന് കുറച്ചു സ്വസ്ഥത താ….”

“ആ ഫോൺ ഒന്ന് എടുത്തു വെക്കടി…തിങ്കളാഴ്ച്ച നിനക്കു പരീക്ഷ അല്ലെ…പോയി ഇരുന്നു പഠിക്കാൻ നോക്ക്…ഞാൻ ഇസാഫ് കഴിഞ്ഞ് വരുമ്പോ കയ്യിൽ അതങ്ങാനം കണ്ടാൽ…കാണിച്ചു തരാം നിനക്കു…”

“നിങ്ങളൊന്നു പോയെ….ദേ ബസ് വരുന്നുണ്ട്….വേഗം പോവാൻ നോക്ക്…”

(അമ്മ പോയതും അനു ആ തക്കം നോക്കി മുറിയിൽ കയറി വാതിൽ കുറ്റിയിട്ടു…അച്ഛൻ ഫോൺ വാങ്ങിച്ചു തന്നെപ്പിന്നെയാണ് ഫേസ്ബുക്കിൽ അരുണിനെ ആദ്യമായി പരിചയപ്പെട്ടത്…പിന്നെപ്പിന്നെ ആ പരിചയം പ്രണയത്തിലേക്ക് വഴുതിവീണു…അനുവിന്‌ ഒരുപാട് ഇഷ്ടമാണ് അരുണിനെ….

അതുമാത്രമല്ല അനുവിന്റെ മൂത്ത സഹോദരി നഴ്സിങ്ങിന് ബാംഗ്ലൂരിൽ പഠിക്കുകയാണ്…വലിയ പഠിത്തമായതുകൊണ്ട് അച്ഛനും അമ്മയ്ക്കും കൂടുതൽ സ്നേഹം ചേച്ചിയോടാണെന്നുള്ള തെറ്റായ ധാരണയും ഉണ്ട് അവൾക്ക്…അവരുടെ അടുത്ത് അവൾ അത് പ്രകടിപ്പിക്കാറുമുണ്ട്….

പക്ഷേ, എന്തൊക്കെയായാലും അവരെക്കാളുമൊക്കെ ഉപരി അനു സ്നേഹിക്കുന്നത് അവളുടെ അരുണിനെയാണ്….അരുൺ എന്നും പറയും വീഡിയോ കോളിൽ വരാൻ….ഫോട്ടോകൾ അയച്ചുകൊടുക്കലാണ്‌ പതിവ്….നേരിട്ട് കാണാൻ അരുൺ അനുവിനെ നിർബന്ധിക്കാറുണ്ടെങ്കിലും പിന്നെ കാണാമെന്ന് പറഞ്ഞു അനു വിഷയം മാറ്റും….പരിചയപ്പെട്ടിട്ടു മൂന്നു മാസം ആവറായി…എന്നിട്ടും അന്നൊന്നും അനു വീഡിയോ കോൾ ചെയ്യാൻ സമ്മതിച്ചിരുന്നില്ല….എന്തോ…ഇപ്പൊ വീട്ടിൽ ആരുമില്ലാത്തതുകൊണ്ടാകും…സമ്മതം മൂളാം എന്ന തോന്നൽ….വേഗം തന്നെ അനു ഡയൽ പാഡ് ഓൺ ആക്കി അരുണിനെ വിളിച്ചു…)

“ഹലോ… അരുൺ…നീ എവിടെയാ…”

“വീട്ടിലാ മുത്തെ….ഇന്നെങ്കിലും വീഡിയോ കോളിൽ വരോടോ താൻ…”

“വീട്ടിൽ ആരും ഇല്ല….വരാം…”

(പറഞ്ഞതും അരുൺ ഫോൺ കട്ടാക്കി…നെറ്റ് ഓൺ ചെയ്തതും ദേ വിളിക്കുന്നു….അനു ചമ്മലോടെ കോൾ എടുത്തു…)

“കൊള്ളാലോ മുത്തെ….ആ ഷാൾ മാറ്റ്….”

“അയ്യടാ…”

“പ്ലീസ്….”

“മ്മ് ഓക്കേ…ഒരു പ്രാവശ്യം മാത്രം…”

“ആഡാ….മാറ്റ്….”

(ഡോർ മുട്ടുന്ന ശബ്ദം കേട്ട് അനു ഫോൺ കട്ട് ചെയ്തു….വേഗം അടുത്തിരിക്കുന്ന പേനയും പുസ്തകവും എടുത്ത് കയ്യിൽ പിടിച്ച ശേഷം അനു വാതിൽ തുറന്നു…അമ്മയാണ്….)

“നീയെന്തിനാ ഡോർ അടച്ചിട്ട് ഇരിക്കണേ..”

(അമ്മയുടെ തുറിച്ചുനോക്കിയുള്ള ചോദ്യം കേട്ട് അനു ഭയപരവശയായി…)

“അ….അതുപിന്നെ ഞാൻ ഒറ്റക്കല്ലേ ഒള്ളു…ഡോർ കുറ്റിയിടാതെ പിന്നെ….”

“അതിന് നീ മെയിൻ ഡോർ ക്ലോസ് ചെയ്തിട്ടുണ്ടായിരുന്നില്ലല്ലോ.

“ദേ വീണ്ടും തൊടങ്ങി…”

“നീ ഒന്നും പറയണ്ട….അക്കൗണ്ടൻസി പരീക്ഷക്കാണോ ഇംഗ്ലീഷ് ബുക്ക്…ഫോണിന്മേ തന്നെ ഇരുന്നു വേടക്കായി….എക്സാം ആകുമ്പോ ഫോണിലെ കഥകൾ എഴുതി വെച്ചാൽ മതി ഉത്തരക്കടലാസില്….ഒരു പണീം എടുക്കില്ല….കാലത്തു തുടങ്ങി വൈകുന്നേരം വരെ ഇതുമ്മേ കുത്തിക്കൊണ്ടിരിക്കും….എന്നിട്ട് നാട്ടുകാരുടേം വീട്ടുകാരുടേം വായിലിരിക്കുന്നത് ഞാൻ കേൾക്കണം….അത് ചോദിക്കാൻ വന്നാലോ….അമ്മയെ തല്ലാൻ പിടിക്കുന്ന മോള്…..”

“ഒന്ന് നിർത്തോ…മതി….ഞാൻ പഠിച്ചോളാം…എന്നെ ആരും ശല്യം ചെയ്യാതിരുന്നാൽ മതി….”

“ഞങ്ങളാണല്ലോ അല്ലേലും നിനക്കു ശല്യം…”

“ഒന്ന് പോയെ അമ്മാ….”

“ഹമ്മ്….”

❤❤❤❤❤❤❤❤

(എല്ലാം കഴിഞ്ഞു ഉറങ്ങി എഴുന്നേറ്റപ്പോൾ സമയം 5 മണി…..)

“അനു……”

“എന്താ……..”

“പോയി മുറ്റം അടിക്കടി….”

(ചൂലെടുത്ത് മുറ്റമടിക്കാൻ തുനിഞ്ഞപ്പോൾ അനുവിന്റെ അച്ഛൻ വന്നു…..)

“എന്താ അച്ഛാ നേരത്തെ…”

“നാളെ നേരത്തെ പോണം മോളെ….നൈറ്റ് നിൽക്കുന്ന സെക്യൂരിറ്റിയുടെ മോളെ നാളെ പെണ്ണ് കാണാൻ വരും…അയാള് പോകുന്നതിന് മുന്ന് അച്ഛന് അവിടെ എത്തണം…മോള് ഇതൊന്ന് കഴുകി ഇട്…”

(വിയർത്തൊലിച്ച യൂണിഫോം അനുവിന്റെ കൈകളിൽ കൊടുത്ത് അച്ഛൻ ബാത്‌റൂമിൽ കയറി….അനുവിന്‌ ഏറ്റവും ഇഷ്ടം അവളുടെ അച്ഛനോടാണ്…അല്ലേലും പെണ്പിള്ളേർക്ക് അച്ഛന്മാരാ എന്നും ഹീറോ….)

❤❤❤❤❤❤❤

(കിടക്കാൻ നേരം അച്ഛനും അമ്മയും നല്ല സംസാരം….ശബ്ദം കേട്ട് അനു പറഞ്ഞു…)

“ദേ…എനിക്ക് എക്സാം ആണ്…നന്നായിട്ട് ഉറങ്ങിയാലെ നന്നായിട്ട് എ*ക്സാം എഴുതാൻ പറ്റൂ…”

❤❤❤❤❤❤❤

(എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പു വരുത്തിയ ശേഷം അനു അരുണിനെ വിളിച്ചു…)

“ഹലോ…അരുൺ…”

“പറയു മുത്തെ…എല്ലാവരും ഉറങ്ങിയോ…”

“മ്മ്…ഉറങ്ങി…”

“എന്നാ നമുക്ക് ഒന്ന് കാണാൻ പറ്റുക…”

“കാണാം…”

“ഇയാള് ഒഴിഞ്ഞു മാറുന്നതുകൊണ്ടാ ഞാൻ നിർബന്ധിക്കാത്തെ….”

“ഹേയ് എനിക്ക് പേടിയാ…”

“എന്ത് പേടി…. ഞാൻ ഇല്ലേ കൂടെ…”

“എന്നാലും….വേണ്ട…. ശരിയാവില്ല….”

“പോ….എന്നെ ഇനി വിളിക്കണ്ടാ….”

“മ്മ്…പിണങ്ങല്ലേടാ….”

“വേണ്ടാന്ന് പറഞ്ഞില്ലേ…എന്നോട് സംസാരിക്കാൻ വരണ്ട…ബൈ….”

“അയ്യോ…വെക്കല്ലേ വെക്കല്ലേ….ഓക്കേ സമ്മതിച്ചു…ഞാൻ കാരണം നമ്മൾ തമ്മിൽ കണ്ടില്ല എന്ന പരാതി വേണ്ട….തിങ്കളാഴ്ച്ച എക്സാം ആണ്…അതു കഴിഞ്ഞാൽ ഞാൻ വരാം… ഞാൻ എവിടേക്ക് വരണമെന്ന് പറഞ്ഞാൽ മതി…”

“ഓക്കേ…നമുക്ക് വിലങ്ങൻ കുന്നു കാണാൻ പോകാം…താൻ ശക്തനിൽ ഇറങ്ങിയാൽ മതി…എത്തുമ്പോൾ വിളിക്ക്…ഞാൻ അവിടെ ഉണ്ടാകും..”

“ദേ അരുൺ….എനിക്ക് ആറ് മണിക്കുള്ളിൽ വീട്ടിൽ എത്തണം…ആര്യയുടെ ബര്ത്ഡേ സെലിബ്രേഷൻ എന്ന് പറഞ്ഞാ ഞാൻ ചാടുന്നത്…വേറെ ഒരുത്തില്ക്കും നമുക്ക് പോകണ്ട…”

“ഓ…അപ്പൊ തനിക്ക് എന്നെ വിശ്വാസമില്ലല്ലേ…”

“അതുകൊണ്ടല്ല…ഞാൻ പറയുന്നത് മനസ്സിലാക്ക്…”

“മ്മ്…ഓക്കേ…താൻ പോയി കിടന്നുറങ്ങാൻ നോക്ക്….”

“മ്മ്…”

“ബൈ…ഉമ്മ…”

❤❤❤❤❤❤❤

(എല്ലാം ഓർത്ത് അനുവിന്‌ ടെൻഷൻ ആയിരുന്നു…അന്ന് അവൾക്ക് ഉറക്കം വന്നില്ല…കുറച്ചു മണിക്കൂർ കഴിഞ്ഞപ്പോൾ അമ്മ എഴുന്നേറ്റു…കൂടെ അച്ഛനും…)

“പിള്ളേര് കാലായി വരാണ്‌…അശ്വതിയുടെ കാര്യം ഓർക്കുമ്പോൾ ആശ്വാസം ഉണ്ട്…ഇവൾ ഇനി എന്ത് കണ്ടിരിക്കാ എന്തോ…പ്ലസ് ടു ആയിട്ടും പെണ്ണിന് ഭാവിയെപ്പറ്റി ഒരു വിചാരവുമില്ല….”

“അതൊക്കെ ശരിയാവും അനിതെ… നീ അവളെ ഓർത്ത് ടെൻഷൻ അടിക്കേണ്ട…”

“ഞാൻ എത്ര തവണ പറഞ്ഞു ഏട്ടനോട്…

അവൾക്ക് ഫോൺ വാങ്ങിച്ചു കൊടുക്കണ്ടാന്നു…പിള്ളേരൊക്കെ വഴിതെറ്റുന്ന കാലാ ഇത്…നിങ്ങൾക്ക് ഇതേപ്പറ്റി വല്ല വിചാരവും ഉണ്ടോ….”

“ഹേയ്…എന്റെ മോള് വഴി തെറ്റില്ലെന്ന് എനിക്ക് ഉറപ്പുണ്ട്….”

“മ്മ്…ഞാൻ പറഞ്ഞെന്നൊള്ളൂ….അവൾ ആകെ മാറി…എന്ത് പറഞ്ഞാലും ദേഷ്യാ….”

“പോട്ടെ…അതൊക്കെ പ്രായത്തിന്റെയാടി…”

“മ്മ്…”

“നീ അതൊന്നും ഓർത്തു വിഷമിക്കണ്ട…”

“മ്മ്…”

“പിള്ളേരെ കെട്ടിച്ചു വിടാൻ പൈസ ഇപ്പോഴേ റെഡി ആക്കി വെച്ചാലെ നല്ല നിലക്ക് അവരെ പറഞ്ഞയക്കാൻ പറ്റൂ…രാജന്റെ മോളെ പെണ്ണ് കാണൽ ആണ് ഇന്ന്….കുട്ടിക്ക് 19 വയസ്സ് ആയിട്ടുള്ളു…നമ്മുടെ മക്കൾക്ക് ഒരു ജോലി ഒക്കെ കിട്ടിയിട്ട് കെട്ടിച്ചുവിടാനാണ്‌ എന്റെ ആഗ്രഹം….പറഞ്ഞു നിന്ന് നേരം പോവാ…നീ പോകാനുള്ളതൊക്കെ എടുത്തു വയ്ക്ക്‌….”

“മ്മ്…”

❤❤❤❤❤❤❤

(തിങ്കളാഴ്ച്ച എക്സാം കഴിഞ്ഞു ഉച്ചക്ക് അനു ശക്തനിൽ എത്തി അരുണിനെ വിളിച്ചു….)

“നീ എവിടെയാ…”

“നിന്റെ നേരെ ഒരു ബ്ലൂ ഷർട്ടും ബ്ലാക്ക്‌ ജീൻസും ഇട്ടിരിക്കുന്ന ചെക്കനെ കണ്ടോ…”

“ആ…കണ്ടു…നീ ആണോ അത്”

“അല്ല എന്റെ പ്രേതം….”

“ആള് ഫോട്ടോയിലും വീഡിയോ കോളിലും കണ്ട പോലെ അല്ലല്ലോ…സുന്ദരനാണല്ലോ…”

“ആണോ മുത്തെ….”

“മ്മ്……അയ്യടാ മേലോട്ടങ്ങ് പൊങ്ങണ്ട….അല്ലാ എങ്ങോട്ടാ പോണേ…”

“നീ വാ…പറയാം….”

അനുവിന്റെ കൈകൾ കോർത്തു പിടിച്ച് അരുൺ നടന്നു..

❤❤❤❤❤❤

“നീ എന്നെ ഏത് കാട്ടിലോട്ടാ അരുൺ കൊണ്ടുപോകുന്നേ….”

“അതൊക്കെ പറയാം നീ വാ….”

(അകലെനിന്നും ദൂരേക്ക് നോക്കിയപ്പോൾ സിഗരേറ്റ് വലിച്ചു കൊണ്ട് ഒരാൾ നിൽക്കുന്നു….കണ്ടാൽ അരുണിനെക്കാൾ കുറച്ച് പ്രായക്കൂടുതൽ തോന്നും….)

“അനു…. ഇതാണ് എന്റെ ഫ്രണ്ട്….നിന്നെ പരിചയപ്പെടണംന്ന് ഇവന് വാശി…എന്റെ ഫ്രണ്ടായിപ്പോയില്ലേ…ഈ ഒരു ചെറിയ ആഗ്രഹമെങ്കിലും സാധിപ്പിച്ചുകൊടുക്കണ്ടേ…അല്ലെങ്കിൽ അവന്റെ ഫ്രന്റാണ് ഞാനെന്ന് പറഞ്ഞിട്ട് എന്താ കാര്യം….”

(അയാളുടെ ഒരു തരം വൃത്തികെട്ട നോട്ടം ആയിരുന്നു…അനു അരുണിന്റെ കൈകൾ പിടിച്ചുവലിച്ചുകൊണ്ട് പറഞ്ഞു…)

“അരുൺ…എനിക്ക് വീട്ടിൽ പോണം…മതി…വാ…”

“എങ്ങോട്ടാ പെണ്ണേ നീ പോകുന്നേ…. ഞങ്ങളൊന്നു ആസ്വദിക്കട്ടെടി….”

(അനു അന്നുവരെ കാണാത്ത അരുണിന്റെ മുഖം….തന്നെ ഇത്രയും നാൾ അവൻ വഞ്ചിക്കുകയായിരുന്നല്ലോ ദൈവമേ…അനു പൊട്ടിക്കരഞ്ഞു….അമ്മയെ വിളിക്കാൻ വേണ്ടി അനു ശ്രെമിക്കുന്നത് കണ്ടപ്പോൾ അയാൾ ഫോൺ തട്ടിപ്പറിച്ച് എവിടേക്കോ വലിച്ചെറിഞ്ഞു…. രക്ഷപെടാൻ വേണ്ടി അവരെ വിട്ട് ഓടാൻ ശ്രെമിച്ചതും അനുവിന്റെ ഷാൾ അരുൺ കഴുത്തിൽ മുറുക്കി കെട്ടി വലിച്ചു…കയ്യിലുള്ള മരുന്ന് കുത്തിവെക്കാൻ അയാളോട് അരുൺ ആംഗ്യം കാട്ടി….പാതി മയക്കത്തിൽ അവൾ അറിയുന്നുണ്ടായിരുന്നു….തന്നെ രണ്ട് മൃഗങ്ങൾ പിച്ചിച്ചീന്തി ഇല്ലാതാക്കുന്നത്…പിന്നെ എപ്പോഴോ ബോധം തെളിഞ്ഞപ്പോൾ കണ്ടത് സ്ഥലകലാബോധം മറന്ന് നഗ്നയായി കിടക്കുന്ന തന്നെയാണ്…ചുറ്റും ഒരു മൂടലാണ്‌….കണ്ണ് മങ്ങുന്ന പോലെ…ആർത്ത് അട്ടഹസിച്ചുകൊണ്ട് അയാളും അരുണും വന്നു…)

“നീ എന്താടി വിചാരിച്ചേ…ഞാൻ നിന്നെ പ്രേമിക്കായിരുന്നെന്നോ…”

“പാവം അളിയാ…..പെണ്ണ് വല്ലാതെ പേടിച്ചു പോയിന്ന് തോന്നുന്നു….”

“നീ സൂപ്പറാടി…എന്തോ എനിക്ക് നിന്നെ വല്ലാതെയ്യങ് ബോധിച്ചു….ഇനി എന്നാ…ഏ….”

(അവരുടെ പൊട്ടിച്ചിരികൾക്ക് അവസാനമില്ലായിരുന്നു….)

“എനിക്ക് വീട്ടിൽ പോണം…പ്ളീസ്…”

“അതിനെന്താ….എന്റെ മോള് പൊക്കോ…..പോകുമ്പോ എന്റെ മുത്ത് ഒരു കാര്യം ഓർത്തോളൂട്ടോ…എല്ലാം ഇതിൽ റെക്കോർഡ് ആണേ….”

(അരുണിന്റെ കൈയിൽ ഇരുന്ന ഫോണിലേക്ക് അനു സൂക്ഷിച്ച് നോക്കി….അതെ താൻ തന്നെ….ഒരിക്കലും കാണാൻ പാടില്ലാത്ത രീതിയിൽ അനു അവളെ കണ്ടു….)

“ഇതെങ്ങാനും നീ വല്ലവരോടും പറഞ്ഞാൽ നിന്റെ കാര്യം കഷ്ടമാ മോളെ…ഒരൊറ്റ ക്ലിക്ക് മതി…ലോകം മുഴുവൻ നിന്നെ ഇങ്ങനെ കാണാൻ….”

“നീ പേടിക്കണ്ടെടാ ഉവ്വെ….അനുമോള് ഒന്നും പറയില്ല….അല്ലെടി കൊച്ചെ….”

“പ്ലീസ്….അത് ഡിലീറ്റ് ചെയ്യ്….”

“മോള് പോയാട്ടെ….ചേട്ടന്മാര് ഡിലീറ്റ് ചെയ്തേക്കാം….”

“കലങ്ങിയ കണ്ണുകളുമായി അനു വീട്ടിലേക്ക് പോയി…..”

❤❤❤❤❤❤❤

“ആ….വന്നോ വനമാല…. എങ്ങനെയുണ്ടായിരുന്നു ബര്ത്ഡേ സെലിബ്രേഷൻ…..”

(അനു ഒന്നും മിണ്ടിയില്ല….)

“ദേ അവിടെ ബിരിയാണി ഇരിപ്പുണ്ട്…അച്ഛൻ നിനക്കുവേണ്ടി കൊണ്ട് വന്നതാ….”

(മറുപടി ഒന്നും പറയാൻ കഴിയാതെ അനു റൂമിലേക്ക് പോയി ഒരുപാടു നേരം കരഞ്ഞു….ഉറക്കം പെട്ടെന്ന് അവളെ പിടിച്ചിരുന്നു…)

“അനു…… ഇതെന്താ നീ ഒന്നും കഴിച്ചില്ലല്ലോ….”

“എന്താടി…എന്തിനാ അവളെ വിളിച്ചുകൂവുന്നെ….അവള് വന്നോളും….”

“മോളെ…അനു…”

(അച്ഛനാണ്…അനുവിന്‌ ആ വിളി മറുതലിക്കാൻ കഴിഞ്ഞില്ല…അവൾ വാതിൽ തുറന്നു…)

“എന്തുപറ്റി മോളെ… പനി ഒന്നും ഇല്ലല്ലോ…”

“തലവേദനിക്കുന്നു അച്ഛാ…ഞാൻ കിടന്നോട്ടെ…”

“മ്മ്….മോള് കിടന്നോ…”

“എങ്ങനെ വരാതിരിക്കും ഏത് നേരവും ആ കുന്തം നോക്കി ഇരിപ്പല്ലേ…നാളെക്കുള്ള എക്സാം അപ്പൊ ആരാ എഴുതുന്നെ…”

“ഒന്ന് മിണ്ടാതിരിക്കഡി….അവൾക്ക് തീരെ സുഖമില്ലാതിരിക്ക… കിടന്നോട്ടെ…”

“ഹമ്മ്….ഒരു അച്ഛനും മോളും…..”

❤❤❤❤❤❤❤❤

(നേരം മൂന്നു മണി….എല്ലാവരും ഉറങ്ങി….അനു ഒരു പേപ്പറിൽ ഇങ്ങനെ എഴുതി….)

“അമ്മയും അച്ഛനും എന്നോട് പൊറുക്കണം…എനിക്ക് ഇതല്ലാതെ ഒരു വഴിയും ഇല്ല… അമ്മാ….

സോറി….വാക്കുകൾ കൊണ്ട് അമ്മയെ ഞാൻ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്…മാപ്പ്…നിങ്ങളെ പിരിയാൻ എനിക്ക് പറ്റുന്നില്ല….പക്ഷേ…. എന്നെക്കൊണ്ട് ഇനി സാധിക്കില്ല….ഒന്നിനും…അച്ഛന്റെ അധ്വാനം ഞാൻ മനസ്സിലാക്കിയില്ല അച്ഛാ…സോറി….

ചെയ്യാൻ പാടില്ലാത്ത ഒരു തെറ്റ് ഞാൻ ചെയ്തു…നിങ്ങളെയൊക്കെ ഞാൻ ഒരുപാട് ചതിച്ചു….എന്നെ വെറുക്കരുത്….സോറി….”

(ഒന്നുറക്കെ പൊട്ടിക്കരയണമെന്നുണ്ടായിരുന്നു അനുവിന്‌….കൈ ഞെരമ്പുകൾ ബ്ലേഡ് കൊണ്ട് ആഞ്ഞു കീറിയപ്പോൾ തൊണ്ട ഉണങ്ങിപ്പോകുന്നുണ്ടായിരുന്നു….അപ്പോഴും അനു പറഞ്ഞു…)

മാപ്പ്!!!!!

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Sneha Ramesh

 

Scroll to Top