ഇത്രനേരം എന്റെ കൂടെ കിടന്നിട്ടു ആണ് നിന്റെ കൂട്ടുകാരൻ പോയത്

രചന : Muhammed althaf pkd

   

ഹലോ ശബരിഷേ ഒരു ചരക്ക് മുട്ടിന്നിക്കിണ്ട് നിനക്ക് വേണോ…?

അയ്യേ എനിക്കൊന്നും വേണ്ട

ഞാൻ വെറുതെ പറഞ്ഞതാ…

എന്ത് മൈ**** രാവിലെ മുതൽ എനിക്ക് സമാധാനം തന്നിട്ടില്ല ഫോൺ വിളിച്ചു പ്രാന്തക്കിട്ട് അവസാനം ആയപ്പോ ഇത് ഒരുമാതിരി മറ്റവടത്തെ പണി കാണിക്കല്ലേ…

അതല്ല സീൻ എനിക്ക് എന്തോ പേടിയാവുന്നു

ആരേലും കണ്ട പണികിട്ടും പിന്നെ ജീവിതം തന്നെ തീർന്ന്…

നീ ഒന്ന് കൊണ്ടും പേടിക്കണ്ട ഞാൻ

ഇപ്പൊ നിന്റെ വീട്ടിലേക്ക് വരാം ഒരു പത്തായിരം രൂപ തന്നേക്ക് ഞാൻ നിന്റെ വീട്ടിലേക്ക് സേഫ് ആയിട്ട് എത്തിച്ചുതരാം…

പത്തായിരം രൂപയോ ഇത് കുറച്ച് കൂടുതലല്ലേ…

മോൻ ഇത് പഴകിയ വണ്ടിയല്ല കുറച്ചായിട്ട് ഓടാൻ തുടങ്ങീട്ടെയൊള്ളു പിന്നെ നീ തുടക്കം അല്ലെ

അപ്പൊ ലേശം പവർ ആയിക്കോട്ടേ കിടിലനാണ് നിനക്ക് ഇഷ്ട്ടപെടും…

ശെരി ഞാൻ പൈസ അക്കൗണ്ടിൽ അയക്കാം നീ പോവുന്ന വഴിയിൽ ഏതേലും ATM നിന്നും എടുത്തോ…

ഓക്കേ നീ എല്ലാം സെറ്റ് ആക്ക് അവിടെ ഞമ്മൾ എത്തിക്കോളാം…

കുറച്ച് നേരം കഴിഞ്ഞതും വീടിന്റെ മുൻപിൽ ബൈക്കിന്റെ ശബ്ദം കേൾക്കുന്നു അവർ എത്തി എനിക്കാണേൽ കയ്യും കാലും വിറച്ചിട്ട് വയ്യ,

വാതിൽ തുറന്നു അവരെ അകത്തു വിളിച്ചു…

എന്താ മോനെ കണ്ടിട്ട് കണ്ണുതള്ളിപോയോ നിനക്ക് വേണ്ടി ഇതെങ്കിലും ഞാൻ ചെയ്യണ്ടേ എങ്ങനെ ഉണ്ട് കൊള്ളാമോ…?

ഓ താങ്ക്സ് അളിയാ എന്നാ നീ പൊയ്ക്കോ ഞങ്ങൾ കാര്യത്തിലേക്ക് കിടക്കട്ടെ…

നീ ഒന്ന് ഇങ് വന്നേ എനിക്കൊരു കാര്യം പറയാനുണ്ട്

ശബരിഷേ ഞാൻ പറയുന്നതിൽ തെറ്റുണ്ടോ എന്നറിയില്ല പക്ഷേ എനിക്ക് പറഞ്ഞെ പറ്റു…

പ്രിൻസി ചേച്ചിയും ഞാനും ജസ്റ്റ്‌ ഒരു മണിക്കൂർ കാര്യത്തിലേക്കൊന്ന് കിടന്നിട്ട് വരട്ടെ, ഞാൻ കൊറേ ഇതിന്റെ പിന്നിൽ നടന്നെങ്കിലും ഇത് പോലെത്തെ ഒന്നിനെയും കിട്ടീട്ടില്ല നീ എനിക്ക് വേണ്ടി സമ്മതിച്ചേ പറ്റു…

എന്റെ പൊന്നു അളിയാ നിന്നെ സമ്മതിച്ചേ പറ്റു ഇന്നലെയല്ലേ ഗോവ പോയിട്ട് വന്നത് എന്തേലും ചെയ്യ്…

താങ്ക്സ് അളിയാ നീയാണെന്റെ ഹീറോ…

അങ്ങനെ അവർ റൂമിന്റെ ഉള്ളിലേക്ക് പോയി…

ആരേലും വരുന്നുണ്ടോ എന്ന് വീടിന്റെ മുന്നിലേക്ക് നോക്കാൻ പോയി ആരും വരുന്നില്ല എന്ന് ഉറപ്പ് വരുത്തി മൊത്തത്തിൽ ഒരു ടെൻഷൻ മനസ്സിന്റെ ഉള്ളിൽ ഉണ്ടായിരുന്നു…

അങ്ങനെ അവന്റെ കലാപരിപാടികൾ കയിഞ്ഞ് പുറത്തോട്ട് വന്നു…

ശബരിഷേ പ്രിൻസി ചേച്ചി ഒരു മൊതലന്നെ ഇനി നിന്റെ സമയമാണ് എൻജോയ് ഞാൻ വീട്ടിലേക്ക് പോവാ, പിന്നെ വന്നിട്ട് പ്രിൻസി ചേച്ചിയെ ഒരു പുലർച്ച അഞ്ചുമണിയാവുന്നതിന് മുൻപ് ബസ്റ്റോപ്പിൽ പോയി ഇറക്കിവിടണം ആറുമണിക്കൂറാണ് സമയം ഇപ്പൊ പന്ത്രണ്ട് അവാറായി…

അപ്പൊ ശെരിന്നാ നീ സ്കൂട്ടായിക്കോ അല്ലടാ നീ ഇന്നലെയടക്കം നിന്റെ പരിപാടിയൊക്കെ കഴിഞ്ഞതാണല്ലോ എന്നിട്ട് ദാ ഇപ്പോഴും മടുപ്പ് ഒന്നും തോന്നണില്ലേ…

ശബരിഷേ ആദ്യത്തെ പരിപാടി ഒന്ന് കഴിഞ്ഞുകിട്ടിയ മതി നീയും എന്നെപോലെയാവും മടുപ്പൊന്നുമുണ്ടാവില്ല ഇതിനോടുള്ള കമ്പം കൂടുകയൊള്ളു, ഇവിടെ കിടന്ന് ഓരോന്ന് ചോദിക്കാതെ അവിടെ പോയി ഉണ്ടാക്ക് ബെസ്റ്റ് ഓഫ് ലക്ക് അളിയാ ഞാൻ സ്‌കൂട്ടാവട്ടെ വാതിൽ അടച്ചോ…

അങ്ങനെ ആ തെണ്ടിയും പോയി ഞാൻ റൂമിലേക്ക് നീങ്ങി…

അവിടെ എന്നെയും കാത്തുനിക്കുവായിരിന്നു പ്രിൻസി….

ചേച്ചി എനിക്കൊരു കാര്യം പറയാനുണ്ട്…

”ഹും നീ എന്താ പറയാൻ പോവുന്നെ എന്നറിയാം ഞാൻ ആദ്യമായിട്ടാണ് എന്തേലും കുറവുണ്ടെങ്കിൽ അഡ്ജസ്റ്റ് ചെയ്യണം എന്നല്ലേ, നീ പേടിക്കണ്ട എല്ലാം ഞാൻ നോക്കിക്കോളാം…”

ചേച്ചി അതല്ല ഞാൻ പറയാൻ വന്നത് വേറെ…

”ടാ ചെർക്കാ നീ ചേച്ചി ചേച്ചി എന്ന് വിളിക്കണ്ട എന്താ വെച്ച പെട്ടന്ന് ആയിക്കോട്ടെ എനിക്ക് ഇങ്ങനെ സംസാരിച്ചിരിക്കുന്നത് തീരെ പറ്റത്തില്ല…”

വെറുതെ ഒന്നുമല്ലാലോ പത്തായിരം രൂപ എണ്ണിവാങ്ങിച്ചതല്ലേ അപ്പൊ ഞാൻ പറയുന്നതൊക്കെ കുറച്ച് കേൾക്കാം…

”ടാ ചെർക്കാ നീ എന്തോന്നാ പറയുന്നേ പത്തായിരം രൂപയോ ഞാൻ അയ്യായിരം രൂപയെ വാങ്ങിച്ചിട്ടുള്ളു ആറുമണിക്കൂർ വേണമെന്ന് പറഞ്ഞപ്പോൾ, ഒരു മണിക്കൂർ ആണെങ്കിൽ വെറും ആയിരം രൂപ മതി എനിക്ക്, നിന്റെ കൂട്ടുകാരൻ നിനക്കിട്ട് നല്ല പോലെ വെച്ചല്ലോടാ, അവൻ എന്റെ റെഗുലർ കസ്റ്റമാറാണ് അതോണ്ടാ ആറുമണികൂറിന് അഞ്ച് മതീന്ന് പറഞ്ഞത്…”

ഒരു മിനിറ്റ് പ്രിൻസി ഞാൻ ഇപ്പൊ വരാമേ…

”എടാ മോനെ നീ പേടിക്കണ്ട ഞാൻ വേണ്ടപോലെ നോക്കാന്ന് പറഞ്ഞില്ലേ ഇത് പോലെ കൊറേയെണ്ണം നിഷ്ക്കുയായിരുന്ന് പിന്നെ പിന്നെ അവർക്ക് ഞാൻ ഇല്ലാതെ പറ്റില്ല എന്ന രീതിയിലായിട്ടുണ്ട് നീയും ഇത് കഴിഞ്ഞ എന്റടുത്ത് വീണ്ടും വരും എനിക്ക് ഉറപ്പുണ്ട്…”

പ്രിൻസി ഒന്ന് മിണ്ടാതിരി ഞാൻ ഇപ്പൊ വരാന്നു പറഞ്ഞില്ലേ…

റൂമിൽ നിന്നും പുറത്തോട്ട് പോയി

അവനെ ഫോൺ വിളിച്ച്…

ഹലോ പറ അളിയാ എന്തേലും ഡൌട്ട് ഉണ്ടോ ഞാൻ ക്ലിയറാക്കി തരാം…

നിർത്തട മൈ**** നിന്റെ പ്രസംഗം

അവന്റെയൊരു ഓടാത്ത വണ്ടി ഒലക്ക എല്ലാം അവൾ പറഞ്ഞു നി അവളുടെ റെഗുലർ കസ്റ്റമറാണെന്നും എല്ലാം പറഞ്ഞു അവൾ ആകെ അയ്യായിരം രൂപയെ വാങ്ങിട്ടൊള്ളു ബാക്കി നിന്റെ പോക്കറ്റിലേക്കാണല്ലോ വന്നത് അത് പോട്ടെ എന്നിട്ട് നീ എന്നോട് എന്താ പറഞ്ഞെ ഇത് പോലെത്തെ ഒന്നിനെയും കിട്ടീട്ടില്ല എന്ന്

ശബരിഷേ ഞാൻ പറയുന്നത് കേൾക്ക് എനിക്ക് ഒരു അയ്യായിരം കടം ഉണ്ടായിരുന്നു അതോണ്ടാ നിന്റെ പൈസ ഞാൻ തിരിച്ചുതന്നോളം കുറച്ച് ദിവസം കഴിഞ്ഞാൽ സോറി…

നീ ഒന്നും മിണ്ടണ്ട നീ ഫോൺ വെച്ചിട്ട് പൊയ്‌ക്കെ…

റൂമിലേക്ക് പോയപ്പോൾ പ്രിൻസി എന്നെ നോക്കി ചിരിക്കുന്നു…

”എന്താ ചെർക്ക വല്ല യൂട്യൂബ് വീഡിയോയും കണ്ടിട്ട് വരുവാണോ എവിടുന്ന് തുടങ്ങാം എന്ത് ചെയ്യണമെന്നൊക്കെ അറിയാൻ ഞാൻ വേണേൽ ഡ്രസ്സ്‌ ആയിക്കണോ നിനക്ക് മടി ആണെങ്കിൽ…”

പ്രിൻസി ഒന്ന് നിർത്ത് ഞാൻ നിന്നെ ഇവിടെ കൊണ്ടുവന്നത് സെക്സുമായി ബന്ധപെടാനല്ല എനിക്ക് നിന്നിൽ നിന്നും കുറച്ച് കാര്യങ്ങൾ അറിയാനുണ്ട്…

”കാര്യം എന്താന്ന് വെച്ചാൽ പറ…”

ഇങ്ങനെ ആവാനുള്ള കാരണം എന്താണ്, അതായത് വേശ്യ എങ്ങനെയാ ആയത്…?

”അപ്പൊ അതാണ് കാര്യം എന്നെ വിറ്റ് കാശ് ഉണ്ടാക്കാനുള്ള പരിപാടിയാണല്ലേ നിന്റെ പോക്കറ്റിൽ പേന കണ്ടപ്പോഴേ തോന്നി, ഇതിനൊന്നും എന്നെ കിട്ടില്ല എന്നെ വേണ്ടേൽ തിരിച്ചു കൊണ്ടാക്ക് പൈസ വേണേൽ തിരിച്ചുതരാം പക്ഷേ നാലായിരം രൂപയെ തരൂ നിന്റെ കൂട്ടുകാരൻ ഇത്രനേരം എന്റെ കൂടെ കിടന്നിട്ട പോയത്…”

പ്രിൻസി പ്ലീസ് പൈസ ഒന്നും തിരിച്ചുതരേണ്ട എന്റെ ഒരു ആഗ്രഹമാണ് നിന്റെ അനുഭവം പറയണം ഇത് ബുക്ക് ആയിട്ട് ഇറക്കാനൊന്നുമല്ല വെറുതെ ഒന്ന് എഴുതുവാ നിന്റെ പേര് ഇതിൽ ഉൾപെടുത്തുക പോലും ചെയ്യില്ല എനിക്ക് വേണ്ടി ഒന്ന് പറയുമോ

ഞാൻ വേണേൽ ഇനിയും പൈസ തരാം പ്ലീസ് എന്റെ ഒരു റിക്വസ്റ്റാണ്…

”പൈസ ആർക്ക് വേണം പണിയെടുത്താലേ പൈസ വാങ്ങിക്കാൻ ഒരു സുഖം ഉണ്ടാവുകയൊള്ളു എന്തായാലും നീ കെഞ്ചിയതല്ലേ പറയാം നീ ഒരു പ്രത്യേക മനുഷ്യനാണല്ലോ പൈസ തന്നിട്ട് കഥ കേൾക്കാൻ വന്നേക്കുന്നു, എന്നെ തേടി വന്നവരാരും എന്താ വേശ്യ ആവാനുള്ള കാരണം ചോദിച്ചിട്ടില്ല ആദ്യമായിട്ടാണ് നിന്നോട് പറയുന്നത്…”

ഒന്നും മടിക്കണ്ട പ്രിൻസി പറഞ്ഞോ

ഞാൻ കേട്ടോളാം…

എന്ത് പറയാനാ ചെർക്കാ

സാധാരണ കുടുംബം

അതായിരുന്ന് ഞങ്ങളുടേത്

ഞാൻ ഒറ്റമോളാ അപ്പന്റെയും അമ്മയുടെയും തങ്കകുടം എന്നൊക്കെ പറയില്ലേ അതാണ് ഞാൻ എന്നെ അത്രയ്ക്ക് ഇഷ്ട്ടമായിരുന്നു അവർക്ക്…

ഒരു ദിവസം അവരുടെ വെഡ്ഢിങ് ആനിവേഴ്‌സറിയുടെ അന്ന് അപ്പനും അമ്മയും പുറത്തു കറങ്ങാൻ പോയി

ഞാൻ അപ്പൊ പ്ലസ്റ്റു പഠിക്കുവാണ്

തിരിച്ചു അവർ വീട്ടിലേക്ക് വരുമ്പോൾ ലോറിയും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് ഒരു ആക്‌സിഡന്റിൽ മരണപെട്ടു രണ്ടുപേരും…

സ്കൂളിൽ വന്ന് എന്നെ കൊച്ചപ്പൻ വീട്ടിലേക്ക് കൂട്ടിട്ട് പോയപ്പോളാണ് ഞാൻ ഇത് അറിഞ്ഞത് എനിക്ക് എല്ലാം നഷ്ട്ടപെട്ട സമയം അതായിരുന്ന് അവരുടെ കൂടെ പോവാൻ ഞാനും തീരുമാനിച്ചു പക്ഷേ എന്നെ അവർ സമ്മതിച്ചില്ല

കൊച്ചപ്പനും കൊച്ചമ്മയും എന്നെ പൊന്നുപോലെ നോക്കാമെന്നു പറഞ്ഞു അവരുടെ വീട്ടിലേക്ക് കൊണ്ടിപോയി…

എനിക്ക് അവിടെ എല്ലാം സ്വാതന്ത്ര്യവും തന്നു അവർക്ക് ഇത് വരെ കുട്ടികൾ ആയിട്ടില്ല എന്നെ അവർ അവരുടെ കുട്ടിയെ പോലെ തന്നെ നോക്കി വളർത്തി എന്റെ പ്ലസ്റ്റു എക്സാമൊക്കെ കയിഞ്ഞു നല്ലോണം മാർക്ക് എല്ലാം വാങ്ങിയിരുന്നു…

കൊച്ചപ്പനും കൊച്ചമ്മക്കും അഞ്ചുലക്ഷത്തോളം കടം ഉണ്ടായിരുന്നു പുതിയ വീട് കെട്ടിയതിന്റെ ലോൺ അടക്കാനാവാതെ ഒരു തമിഴന്റെന്നു കടം വാങ്ങി ലോൺ അടച്ചു കൊച്ചപ്പന് ഒരുപാട് അസുഖങ്ങൾ തേടിയെത്തി പണിക്ക് പോവാതെ കിടപ്പിലാക്കി കുറച്ച് ദിവസം കഴിഞ്ഞതും

കൊച്ചപ്പനും ഞങ്ങളെ വിട്ടുപോയി…

എന്ത് ചെയ്യണമെന്നറിയാതെ കൊച്ചമ്മ തമിഴന്റെ കീഴിലുള്ള ഒരു സ്ഥാപനത്തിൽ ജോലിക്ക് പോയി

എന്നെ കോളേജിൽ ചേർക്കാനുള്ള പൈസ ഇല്ല ആകെ മൊത്തം കടം…

പെട്ടന്ന് ഒരു ദിവസം തമിഴൻ ഞങ്ങളുടെ വീട്ടിലേക്ക് വന്ന് കൊച്ചമ്മയോട് പറഞ്ഞു…

നീ എത്രക്കാലം പണിയെടുത്താലും നിന്റെ കടം തീരുമെന്ന് തോന്നുന്നില്ല

നിന്റെ മോൾ ഉണ്ടല്ലോ അവളെ കൂടെ കടയിലേക്ക് കൊണ്ടുവാ…

കൊച്ചമ്മ കുറച്ച് ദേഷ്യത്തോടെ പറഞ്ഞു ഇല്ല അവൾ ഒരിക്കലും വരില്ല നിങ്ങൾ ഒന്ന് പൊയ്‌ക്കെ…

അവൾ വന്നാൽ നിങ്ങളുടെ കടം മൂടുകയും അതിനോടൊപ്പം നിങ്ങൾക്ക് ചിലവിനുള്ള അത്യാവശ്യം പൈസയും ഞാൻ തരാം അല്ലാതെ നീ മാത്രം വന്നാൽ കടം ഇക്കാലമൊന്നും തീരില്ല…

തമിഴൻ വീട്ടിൽ നിന്നും പോയതും കൊച്ചമ്മ എന്റെ റൂമിലോട്ട് വന്നു മോളേ നീ കോളേജ് പോവുന്നത് വരെ തമിഴന്റെ കടയിൽ……….

മതി കൊച്ചമ്മ ഞാൻ പൊയ്ക്കോളാം പേടിക്കണ്ട നമ്മുടെ കടം എത്രെയും പെട്ടന്ന് അടച്ചുകഴിഞ്ഞാൽ നമുക്ക് സന്തോഷത്തോടെ ജീവിക്കലോ എനിക്ക് കുഴപ്പമൊന്നുമില്ല ഞാൻ പോവാം…

രണ്ട് ദിവസം കഴിഞ്ഞതും ഞാൻ തമിഴന്റെ ഷോപ്പിലേക്ക് പണിക്ക് കേറി ഒരു മാസം അടിപൊളിയായി പോയി പൈസ ഒക്കെ തന്നിരുന്നു

പിന്നെ കൊച്ചമ്മ വരാതെയായി ഞാൻ ഒറ്റയ്ക്കായിരിന്നു പോയത്…

അന്ന് തിരക്കുള്ള ഒരു ദിവസം തമിഴൻ എന്നോട് പറഞ്ഞു…

മോളേ പ്രിൻസി ഇന്ന് ഇത്തിരി സമയം വൈകും ഒരു കസ്റ്റമർ വരാനുണ്ട് എന്നെ കൊണ്ട് ഒറ്റയ്ക്ക് പറ്റില്ല നീയും കൂടെ സഹായത്തിന് വേണം ഞാൻ വീട്ടിലേക്ക് കൊണ്ടൊക്കാം…

ഞാൻ ശെരിയെന്ന് പറഞ്ഞു

സമയം പത്തുമണിയായിട്ടും ആരും വന്നില്ല പെട്ടന്ന് തമിഴൻ എന്റടുത്തുവന്നിരുന്ന്

എനിക്ക് എന്തോ പേടിയായി കിതക്കാനോക്കെ തുടങ്ങി…

എന്താ എന്തിനാ അടുത്ത് വന്നിരിക്കുന്നത് അവര് വരുമെന്ന് തോന്നുന്നില്ല എന്നെ വീട്ടിൽ കൊണ്ടാക്ക് അല്ലേൽ ഞാൻ പൊയ്ക്കോളാം…

എന്താ പ്രിൻസി മോളേ പേടിക്കുന്നത്

ഒരു പത്തുമിനിറ്റ് വാ എന്റടുത്തുവാ…

പെട്ടന്ന് തമിഴൻ എന്റെ ദേഹത്തു കൈ വെച്ചു…

കൈ ഞാൻ തട്ടിമാറ്റി ദേഷ്യത്തോടെ ഞാൻ പറഞ്ഞു…

നിങ്ങളുടെ ഉദ്ദേശം എന്താണെന്ന് എനിക്ക് മനസ്സിലാവുന്നുണ്ട് എന്നെ അതിന് കിട്ടില്ല ഞാൻ വീട്ടിലേക്ക് പോവാ…

പ്രിൻസി നീ ഇപ്പോൾ സഹകരിച്ചാൽ നിന്റെ വീടും കിട്ടും നിന്റെ കടവും മൂടും നിങ്ങൾ രണ്ടുപേരും തെരുവിലേക്ക് ഇറങ്ങുകയും ചെയ്യില്ല, സഹകരിക്കാൻ തയ്യാറല്ലെങ്കിൽ ദാ ഈ പേപ്പർ കണ്ടോ നിന്റെ വീട് എന്റെ പേരിൽ എഴുതിവാങ്ങിച്ചതാ ഇപ്പൊ വന്ന് നിന്നെയും നിന്റെ കൊച്ചമ്മയേയും ഇറക്കിവിടും ഒരു ദയയും ഞാൻ കാണിക്കില്ല…

നിന്റെ കൊച്ചമ്മ എന്റെ കൂടെ കുറെ കിടന്നതാ മടുത്ത് അവളെ പിന്നെയാ നിന്നെ ഓർത്തത് നിന്റെ കൊച്ചമ്മക്ക് അറിയാം നിന്നെ എന്തിനാ ഇവിടെ കൊണ്ടുവന്നതെന്ന് പക്ഷേ ഞാൻ ഇത്രേം ദിവസം നിന്നോട് ആവശ്യപെട്ടില്ലാലോ ഇപ്പൊ പറയുന്നു ഒറ്റ പ്രാവശ്യം…

എന്ത് ചെയ്യണമെന്നറിയാത്ത നിമിഷം ഞാൻ കാരണം കൊച്ചമ്മയെ തെരുവിലേക്ക് ഇറക്കണോ അതോ എന്റെ ശരീരം സംരക്ഷിക്കണോ എന്ന്…

മനസ്സില്ല മനസ്സോടെ ഞാൻ സമ്മതിച്ചു എന്നെ ഒരിക്കൽ ജീവിതത്തിലേക്ക് സന്തോഷം കാണിച്ചതാ

അവർ അവർക്ക് വേണ്ടി ഞാൻ ശരീരം പങ്കിടാൻ തയ്യാറായി…

അതിന് ശേഷം ഞാൻ കൊച്ചമ്മയോട് അധികം സംസാരിക്കാറില്ല കിട്ടുന്ന പൈസയെല്ലാം കൊച്ചമ്മയുടെ അടുത്ത് കൊടുക്കുവായിരിന്നു കൊച്ചമ്മക്ക് എന്നോട് ഒരു സ്നേഹവും ഇല്ലെന്ന് എനിക്ക് മനസ്സിലാക്കൻ സാധിച്ചു പൈസ കയ്യിൽ കണ്ടപ്പോൾ എന്നെ വേണ്ട എന്ന രീതിയിലായി,

സ്നേഹം പ്രകടിപ്പിക്കുന്നുണ്ട് പക്ഷേ വഞ്ചനയുടെ സ്നേഹമാണ് കൊച്ചമ്മക്ക് എന്നോടുള്ളതെന്ന് മനസ്സിലാക്കി…

അങ്ങനെ ഒരുപാട് പ്രാവശ്യം തമിഴന്റൊപ്പം കിടക്ക പങ്കിട്ടു…

നാട്ടിലാണെങ്കിൽ എന്നെ കുറിച്ച് പറയാത്തത് ഒന്നുമില്ല തമിഴന്റെ സെറ്റപ്പാണെന്നാണ് പൊതുവെ പറയാർ തലയുയർത്തി നടക്കാൻ പറ്റാതെയായി.

തമിഴനിക്ക് എന്നെ ഒരുപാട് ഇഷ്ട്ടായി

എന്നെയാണോ എന്റെ ശരീരത്തെയാണോ എന്നറിയില്ല ഞാൻ പറഞ്ഞതുകൊണ്ട് വീട് കൊച്ചാമ്മയുടെ പേരിലാക്കി…

ജീവിതം തന്നെ അവസാനിപ്പിക്കണം എന്നുണ്ടായിരുന്നു പക്ഷേ എന്തോ അതിന് കഴിയുന്നില്ല…

കൊച്ചമ്മക്ക് എന്നെ വല്ല്യ കാര്യമാണ് ഇപ്പൊ ഞാൻ കാരണം കടം മൂടി വീട് തിരിച്ചുകിട്ടി…

പക്ഷേ എന്റെ സന്തോഷം എന്താണെന്ന് കൊച്ചമ്മക്ക് മനസ്സിലാക്കാൻ സാധിച്ചില്ല…

അങ്ങനെ ദിവസങ്ങൾ മുന്നോട്ടുപോയി പെട്ടന്ന് ഒരു ദിവസം തമിഴൻ കടയിലേക്ക് രണ്ട് യുവാക്കളെ കൊണ്ടുവന്നു…

പ്രിൻസി നീ ഇന്ന് രാത്രി ഇവരോടൊപ്പം കൂടണം ട്ടോ ഞാൻ പോവാ എനിക്ക് കുറച്ച് ജോലിയുണ്ട്…

എന്നെ വിറ്റ് കാശുണ്ടാക്കാൻ നിക്കുന്നോ ഞാൻ ഇതിന് സമ്മതിക്കില്ല നാട്ടുകാർ അല്ലെങ്കിലെ തമിഴന്റെ സെറ്റപ്പാണെന്നാ പറയുന്നത് ഇതും കൂടി കഴിഞ്ഞാൽ എനിക്ക് ആലോചിക്കാൻ തന്നെ വയ്യ

പ്ലീസ് എന്നെ ഒന്ന് വെറുതെ വിടണമെന്ന് കരഞ്ഞുകൊണ്ട് പറഞ്ഞു കേട്ടില്ല…

തമിഴൻ പറഞ്ഞു അപ്പൊ : അവൾ കൊച്ചുപിള്ളേരെ പോലെ വാശിപിടിക്കും നിങ്ങൾ കാര്യാക്കണ്ട നിങ്ങൾ എന്താന്ന് വെച്ചാൽ ചെയ്തോ…

ഞാൻ പറഞ്ഞിട്ടും കേൾക്കാതെ എന്റടുത്തു പറഞ്ഞുവിട്ടു അവരെ…

എന്റടുത്തുവരരുത് പ്ലീസ് പ്ലീസ് പറയുന്നത് കേൾക്കു കരഞ്ഞുകൊണ്ട് പറഞ്ഞിട്ടും കേട്ടില്ല അവർ അടുത്ത് വരുക തന്നെ ചെയ്തു ദേഹത്തു കൈ വച്ചതും അടുത്തുണ്ടായിരുന്ന ബീർക്കുപ്പിയെടുത്തു ഒരുത്തന്റെ തലക്കടിച്ചു ബോധകെട്ട് നിലത്തുവീണു അവൻ, മറ്റവൻ ഇത് കണ്ടതും പേടിച്ചു ഓടിപ്പോയി…

ഒരുത്തൻ ഓടുപോവുന്നത് കണ്ടിട്ട് പുറത്തുണ്ടായിരുന്ന തമിഴൻ ഉള്ളിലേക്ക് അതിക്രമിച്ചുവന്നു…

പ്രിൻസി നീ എന്താ ചെയ്തുവെച്ചേക്കുന്നെ…

എന്റടുത്തുവരരുത് എനിക്ക് നിങ്ങളെ അത്രയ്ക്ക് വെറുപ്പാണ് പൊട്ടിയ ബീർക്കുപ്പിയാണ് എന്റെ കയ്യിൽ…

പറയും തോറും തമിഴൻ മുന്നിലേക്ക് വന്നു എന്നെ കൊറേ തല്ലി കയ്യിൽ ഉണ്ടായിരുന്ന ബീർക്കുപ്പി അയാളുടെ പള്ളയിലേക്ക് കയറ്റണമെന്നുണ്ടായിന്നു

വീണ്ടും ക്ഷമിച്ചു നിന്നു…

നീ പെണ്ണാണെങ്കിൽ നീ എന്നെ കൊല്ലാടി എന്ന് പറഞ്ഞപ്പോൾ ഞാൻ ബീർക്കുപ്പിയെടുത്തു അയാളുടെ പള്ളയിലേക്ക് കുത്തിത്തിരികി…

തമിഴൻ നിലത്തുകിടന്ന് പിടയുന്നുണ്ടായിരുന്ന് എനിക്ക് ആണേൽ കയ്യും കാലും വിറച്ചിട്ട് വയ്യ…

ഞാൻ അവിടെ നിന്നും എങ്ങനെയൊക്കെയോ എന്റെ വീട്ടിലേക്ക് പോയി…

എന്റെ കയ്യിൽ ചോര കണ്ടപ്പോൾ ഞെട്ടിപോയി കൊച്ചമ്മ…

മോളേ പ്രിൻസി എന്താ പറ്റിയത് എന്താണിത് ചോരയൊക്കെ…

എന്റടുത്ത് മിണ്ടിപോവരുത് നിങ്ങൾ ഞാനൊക്കെ എന്റെ അമ്മയെ പോലെയാ കണ്ടത് എന്നിട്ട് എന്നോട് കാണിചതോ, അമ്മയും അച്ഛനും എന്നോട് വിടപറഞ്ഞപ്പോൾ കൂടെ ഉണ്ടായത് നിങ്ങൾ മാത്രമാണ് അതോണ്ട് മാത്രമാണ് ഞാൻ വെറുതെ വിടുന്നത്, എനിക്ക് നിങ്ങളെയൊക്കെ ഒരുപാട് ഇഷ്ട്ടമായിരുന്നു

പക്ഷേ എന്നെ ഇതിനാണോ നിങ്ങൾ ഇഷ്ട്ടപെട്ടത്,

പുച്ഛം തോന്നുന്നു നിങ്ങളെ കാണുമ്പോൾ

കൊച്ചമ്മക്ക് എല്ലാം അറിഞ്ഞിട്ടും തമിഴന്റെ കടയിലേക്ക് പോവണ്ട എന്ന് വാ തുറന്ന് പറഞ്ഞോ ഇല്ല

ഞാൻ എന്താ ഇതിനോട് ആർത്തിയായിട്ട് പോയതെന്നാണോ കൊച്ചമ്മ കരുതിയത് നിങ്ങളെ ഓർത്ത് തെരുവിലേക്ക് ഇറങ്ങണ്ട എന്ന് കരുതി,

പക്ഷേ ഇപ്പൊ അത് കാരണം ഞാൻ കൊലപാതകിയാവാൻ പോവുകയാണ് തമിഴൻ രണ്ടാളെകൂടെ കൊണ്ടുവന്നു ഞാൻ ഞാൻ ബിയർ കുപ്പിയെടുത്ത് തലക്കടിച്ചു ചത്തോ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും അറിയില്ല…

കൊച്ചമ്മയോട് അവസാനമായിട്ട് ഒന്നേ പറയാനൊള്ളൂ

ഇങ്ങനെ ജീവിക്കുന്നതിനെക്കാളും നല്ലത് ചാകുന്നതാ…

ഞാൻ എന്തായാലും ഇവിടുന്ന് പോവുകയാണ്…

രാത്രിക്ക് രാത്രി തീവണ്ടികയറി ഇവിടെ എത്തി ഇവിടെ എത്തിയപ്പോൾ എനിക്ക് ആകെ പേടിയായിരുന്നു ആരെയും എനിക്കറിയില്ല…

റെയിൽവേ സ്റ്റേഷനിൽ നിന്നും പുറത്തോട്ടുപോയപ്പോൾ രണ്ട് പേർ എന്നെ ഫോളോ ചെയ്തുവരുന്നുണ്ടായിരിന്നു ഭയപ്പെടാതെ ഞാൻ മുന്നിലോട്ടന്നെ നീങ്ങി പിന്നെയും പിറകിൽ വരുന്നുണ്ടായിരിന്നു എവിടെ പോയാലും കൂടെ വരുന്നുണ്ട് എനിക്ക് ആണേൽ ആരെയും പരിചയവുമില്ല

ഞാൻ പെട്ടന്ന് ഓടി അവരും പിന്നിലുണ്ടായിരിന്നു കുറെ നേരം അവരെ ഞാൻ ഓട്ടിച്ചു ഞാൻ പിന്നെ ഓട്ടം നിർത്തി കാരണം എന്റെ മുൻപിൽ ഉണ്ടായത് അതിശക്തരായ ആൾക്കാരായിരിന്നു

അവരെ കണ്ടതും വന്നപോലെ തിരിച്ചോടി…

ട്രാൻസ്ജന്റർ അതായത് നിങ്ങൾ ഒമ്പത് എന്നൊക്കെ വിളിക്കില്ലേ അവർ തന്നെ, ഞാൻ എങ്ങനെയാ ഇവിടെ എത്തിയത് എന്നുള്ള കാര്യങ്ങളൊക്കെ അവരോട് പറഞ്ഞു അവർ എന്നെ കൂടെ കൂട്ടി…

അവരുടെ കൂടെ കുറച്ച് ദിവസം ഉണ്ടായിരിന്നു ഞാൻ,എല്ലാർക്കും എന്നെ ഭയങ്കര ഇഷ്ട്ടായി ഒരേ ഫാമിലിപോലെ വളരെ ഭംഗിയായിട്ട് മുന്നോട്ട് പോയി എല്ലാവരും, പത്തുരുപത് ആൾക്കാർ ഉണ്ടാവും…

ഞാൻ കുറെ ദിവസം വെറുതെ ഇരുന്നെങ്കിലും പെട്ടന്ന് തന്നെ ഇതിലേക്ക് ഇറങ്ങി അവരോടൊപ്പം കഴിയുമ്പോൾ എനിക്ക് വെറുതെ ഇരിക്കുന്നത് ഇഷ്ട്ടമല്ലായിരുന്നു…

അവർ തന്നെ എനിക്ക് സ്വീകരണവും കാര്യങ്ങളൊക്കെ നടത്തി ആദ്യത്തെ പാർട്ടിയെ മുട്ടിച്ചുതരുകയും ചെയ്തു…

അങ്ങനെ തുടങ്ങിവെച്ച് ഇപ്പൊ ഞങ്ങൾ വേശ്യ ആൾക്കാർ തനിയെ മാറുകയും പുതുതായി ഒരു വീട് കണ്ടെത്തുകയും വൈശാലയം പോലെ നടത്തുകയും ചെയ്തു

പക്ഷെ അതികനാൾ ഓടിയില്ല പോലീസ്ക്കാർ പോലും ഞങ്ങളുടെ കണ്ട്രോളിലായിരുന്നു അവിടെ അടുത്തുള്ള അയൽവാസികൾ ചേർന്ന് പൂട്ടിച്ചു…

എല്ലാവരും തനിയെ പോകുവാൻ തുടങ്ങി ഞാനും ഒരു വീട് എടുത്തു പക്ഷേ അവിടെയും ആളുകൾ വന്നൊഴുകുവായിരിന്നു പിന്നെ ഞാൻ വീട്ടിൽ ഒന്നും ആൾക്കാരെ വിളിക്കാൻ നിന്നില്ല…

ഞാൻ തന്നെ തെരുവിലേക്ക് ഇറങ്ങി

ആൾക്കാരെ തേടാൻ തുടങ്ങി…

ഇപ്പോഴും എനിക്ക് എന്നോട് അറപ്പുണ്ട് പക്ഷേ ചെയ്യുന്ന തൊഴിലിനോട് അറപ്പ് തോന്നിയിട്ടില്ല…

ഇതൊക്കെ തന്നെയാണ് എന്റെ അനുഭവം എങ്ങനെ ഉണ്ട് കൊള്ളാമോ…?

പ്രിൻസി ചേച്ചി നിങ്ങളുടെ കഥയും നിങ്ങളും തമ്മിൽ ഇപ്പൊ നല്ല വ്യത്യാസമുണ്ട്…

”ചേച്ചി അല്ലടാ നിങ്ങളൊക്കെ വിളിക്കാറില്ലേ എന്താടാ ‘വെടി’ എന്നോ അങ്ങനെയല്ലേ നിനക്ക് വിളിക്കാൻ തോന്നുന്നത് സത്യം പറ…?”

അയ്യോ ഒരിക്കലും അല്ല എല്ലാവരും അങ്ങനെ വിളിക്കുമായിരിക്കും പക്ഷേ പ്രിൻസിയെ കുറിച്ച് എല്ലാം അറിഞ്ഞ ഞാൻ ഒരിക്കലും അങ്ങനെ വിളിക്കില്ല.

”മോനെ ശബരിഷേ നീ എന്നെ പ്രിൻസി ചേച്ചി എന്ന് വിളിക്കാം എനിക്ക് നിന്നെ ഇഷട്ടായി…”

ചേച്ചിക്ക് ഇത് വരെ മടുപ്പ് തോന്നീട്ടില്ലേ…?

”ഇല്ല എനിക്ക് ഇത് വരെ മടുപ്പ് തോന്നിയിട്ടില്ല..

ശെരി നമുക്ക് പോവാം വെറുതെ എന്നെ കാരണം ഇന്നത്തെ നൈറ്റ്‌ ബോർ ആയിപോയല്ലേ…

”നീ വണ്ടി എടുക്ക് ഞാൻ റെഡിയായിട്ട് വരാം.

പോവാം പ്രിൻസി ചേച്ചി…

ആ എന്റെ വീട്ടിലേക്ക് കൊണ്ടാക്ക് ഇനി ബസ്റ്റോപ്പിൽ പോയി വീണ്ടും ഒരാളെ കണ്ടത്താൻ പാടാണ്

അതുമല്ല വയ്യ ഇന്നെന്തോ വല്ലാത്ത ഒരു മനസുഖം വലിയൊരു ഭാരം ഇറക്കിവെച്ചതുപോലെ.

അങ്ങനെ പ്രിൻസി ചേച്ചിയുടെ വീട് എത്തിയിരുന്നു.

അപ്പൊ ശെരി നമ്പർ ഉണ്ടെങ്കിൽ തായോ ഞാൻ വിളിക്കാം…

നിനക്ക് എന്തിനാടാ നമ്പർ ഇത് പോലെ വിളിച്ചുവരുത്തി കഥ കേൾക്കാനോ…

ചുമ്മാ തന്നേക്ക്…

ശബരിഷേ നിന്നെ ഞാൻ അനിയാ എന്ന് വിളിക്കട്ടെ എന്റെ വലിയൊരു ആഗ്രമാണ് എന്റെ ജീവിതത്തിൽ

ഒരു സഹോദരൻ വേണമെന്ന് അവരുടെ സ്നേഹമെന്തന്ന് അറിയണം നീ എന്നെ നിന്റെ ചേച്ചിയായിട്ട് കാണുമോ…?

ഓ അതിനെന്താ ഞാൻ ഉണ്ടാവും ചേച്ചിക്ക് അനിയനായിട്ട്…

എനിക്കൊരു ഡൌട്ട് ചേച്ചി ഇത് വരെ എത്ര പേരുടെ കൂടെ കിടന്നിട്ടുണ്ട്…?

എന്റെ തലയിൽ എത്ര മുടിയുണ്ട് എന്ന് ചോദിച്ചാൽ ഞാൻ എണ്ണി പറഞ്ഞുതരാം പക്ഷേ എത്രെ പേരോടൊപ്പം കിടന്നെന്ന് ചോദിച്ചാൽ അറിയില്ല.

ശുഭം…

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Muhammed althaf pkd

Scroll to Top