രചന : Suresh Ck
കറുത്തമുത്ത്
അമ്മേ ഇനി ഞാനങ്ങോട്ടു പോണില്ല….
ദേ നീ തമാശപറയാതെ ആ കവറെടുത്തു ഇറങ്ങാൻ നോക്ക്….വിശ്വന് നേരം വൈകും…..
അമ്മേ ഞാൻ കാര്യയിട്ടാ പറയുന്നത്…. എനിക്ക് ആ വീടുമായി പൊരുത്തപ്പെടാൻ കഴിയുന്നില്ല ..
ആ മനുഷ്യനെ ഇപ്പോഴും മനസ്സുകൊണ്ട് ഒരു ഭർത്താവ് ആയി ഞാൻ കണ്ടിട്ടില്ല….
അമ്മിണി ഇതെന്തൊക്കെയ ഈ പറയുന്നത്….
കല്യാണം കഴിഞ്ഞു ഒരു മാസംപോലും തികഞ്ഞിട്ടില്ല…അതിനുമുന്നേ ഇങ്ങനെയൊക്കെ…. ഇതെന്താ കുട്ടിക്കളിയാ…..
അന്നേ ഞാൻ പറഞ്ഞതാ എനിക്കു ഈ കല്യാണത്തിന് തീരെ താൽപ്പര്യം ഇല്ലെന്ന്….
ഇത്രേം കാലം പഠിച്ചു ഒരു ജോലി നേടിയത് ഒരു അടുക്കളയിൽ ഉള്ളിത്തോരനുണ്ടാക്കിയും പണിതീരാത്താ നിലത്തു ചാണകം തേച്ചും ജീവിതം അവസാനിപ്പിക്കാനല്ലാ….
ആ മനുഷ്യന് പറയാനൊരു ഡിഗ്രി ഉണ്ടോ..
നല്ലൊരു തൊഴിലുണ്ടോ…ഇനി ഒരുമിച്ചൊന്നു കൂടെ നടത്താനും കൊള്ളില്ല….
ഈശ്വരാ ഏതു നേരത്താണാവോ എനിക്ക് ഈ കല്യാണത്തിനു സമ്മതിക്കാൻ തോന്നിയത്….
മോളെ കല്യാണം കഴിഞ്ഞു ഇത്ര ദിവസമായപ്പോഴേക്കും നിനക്കു അവനെ മടുത്തെങ്കിൽ പിന്നെ ഞാനെന്താ പറയാ….
എങ്കിലും അമ്മക്കുവേണ്ടി ഒന്നുകൂടി സഹിച്ചു നിൽക്ക്…. .
ഇപ്പൊ മോളെടുത്ത ഈ തീരുമാനവും വാക്കും വിശ്വനെ മനസിലാക്കി ജീവിക്കാൻ തുടങ്ങട്ടെ …
അന്ന് അമ്മയോട് തന്നെ മോളിത് മാറ്റിപ്പറയും….
അമ്മിണി എന്താ ആലോചിച്ചിരിക്കുന്നത്….
ഇന്ന് വീട്ടിൽ നിന്നും പോന്നതുമുതൽ മുഖമൊക്കെ ആകെ ഒരു മാതിരി…..
വാ…എനിക്ക് നന്നായി വിശക്കുന്നുണ്ട്….
വിശ്വേട്ടൻ എന്നോട് എന്തെങ്കിലും മറച്ചു വെക്കുന്നുണ്ടോ…..
അശ്ശേ….നിന്നോട് എന്തുമറച്ചുവെക്കാൻ….
സത്യം പറ…
ഇല്ലെന്നു….എനിക്ക് തോന്നി രാവിലെ അമ്മേം മോളും കൂടി പോകാൻ നേരത്തു സ്വകാര്യം പറഞ്ഞപ്പോൾ എന്തേലും വൈകീട്ട് ഉണ്ടാകുമെന്ന്….
അയ്യേ എന്താത് ചെറിയ കുട്ടികളെപ്പോലെ കരയാ…..
അമ്മിണീടെ അമ്മ അതു വെറുതെ പറഞ്ഞതാണ്.
നിനക്കു എന്നോടുള്ള അകൽച്ചയുടെ കാരണം എനിക്ക് ആദ്യമേ അറിയാർന്നു…. നല്ലൊരു ജോലിയില്ല പറയാനൊരു ഡിഗ്രി ഇല്ല..കാണാനാണേൽ നമ്മൾ രണ്ടും നിലവിളക്കും കരിവിളക്കും പോലെയും…. ഇഷ്ടപ്പെട്ടുപോയി….
അപ്പൊ എങ്ങനെയെങ്കിലും അമ്മയോട് ഈ പ്രശ്നം സംസാരിക്കണം എന്നു കരുതി… അങ്ങനെ ഇന്ന് രാവിലെയാണ് നിന്റെ അമ്മയോട് പറഞ്ഞത്..
അതിനിപ്പോ ഇങ്ങനെയൊരു സൂത്രം ഒപ്പിക്കും എന്നു എനിക്കറിയില്ലായിരുന്നു….
നിന്റെ അമ്മായിയമ്മ കൊറേ നേരായി ചോറുണ്ണാൻ വിളിക്കുന്നു…
കാണാഞ്ഞിട്ടാണെന്നു തോന്നുന്നു… ദാ ഇങ്ങോട്ടു തിരഞ്ഞുവരുന്നുണ്ട്…
അമ്മിണി ആ കണ്ണൊക്കെ തുടച്ചേ..ഒന്നും പറയല്ലേട്ടോ….ന്റെ പണി തീരും….
എന്താടാ മോളെ മുഖമൊക്കെ വല്ലാണ്ടിരിക്കുന്നത്…നീയവളെ വല്ലതും പറഞ്ഞോ.
ഞാനൊന്നും പറഞ്ഞില്ല….
നിന്നോടല്ല ന്റെ മോളോടാ ചോദിച്ചത്….
ന്താ അമ്മിണി അവൻ മോളെ ചീത്തപറഞ്ഞോ….
അല്ല അമ്മേ വീട്ടിൽനിന്നും പോരുമ്പോൾ അമ്മേം മോളും എന്തോ സംസാരിച്ചു…
അതിനു ശേഷം ഇങ്ങനെയാണ്…..
മോളേന്തിനാ അതൊക്കെ ചിന്തിക്കുന്നത്….
എന്നായാലും ഇവനത് ചെയ്യേണ്ടതല്ലേ…
കല്യാണത്തിന്റെ ഒരാഴ്ച്ച മുന്നേയാ മോളുടെ അമ്മ വന്ന് സ്വർണ്ണം വാങ്ങാൻ ചോദിച്ച പൈസ കിട്ടിയിട്ടില്ല…
കല്യാണം കഴിഞ്ഞു ഒരാഴ്ചത്തെ സാവകാശം തരണം അതിനുള്ളിൽ എത്തിച്ചോളാം എന്ന് പറഞ്ഞത് …
അവനേതായാലും വീടിന്റെ ആധാരം വെച്ചു കല്യാണത്തിന് ഇത്തിരി പൈസ എടുക്കണം എന്നു കരുതിയിരുന്നു.. കൂട്ടത്തിൽ
അമ്മക്കുകൂടി ഉള്ളത് എടുത്തു….
ആൺകുട്ടികള് ചെന്നുകയറുന്ന വീട്ടിൽ മക്കളാകണം അല്ലാണ്ട് മരുമക്കളായി ഒതുങ്ങി കൂടാൻ പാടില്ല….
ഇതു ഞാൻ പറഞ്ഞതല്ല…മോളുടെ അമ്മയോട് വിശ്വൻ പറഞ്ഞതാ.. .
ഈശ്വരാ അമ്മ നശിപ്പിച്ച്….
മതി അമ്മ പോയി കയ്യൊക്കെ കഴുകി മേശയിലേക്കെത്തുമ്പോഴേക്കും ഞങ്ങളവിടേക്കെത്തും..
അമ്മ ചെല്ലു…..
ഞാൻ പോവാണ്… നീ വേഗം മോളേം കൂട്ടി വാ…
ഇതാണോ വിശ്വേട്ടാ തമാശ…. താലി കെട്ടിക്കഴിഞ്ഞു പന്തലിൽ നിന്നുപോലും കാമുകന്റെ കൂടെ പോകുന്ന കാലാ ഇത്…. അപ്പോഴാണോ വെറുമൊരു വാക്കിന്റെ പേരിൽ ഇത്രയൊക്കെ പൈസയും തന്ന് ഇങ്ങനെയൊക്കെ ചെയ്യുന്നത്..
എന്തോന്നാ അമ്മിണി പൈസ….. ചില നിമിഷങ്ങൾ ആ കടലാസു കഷ്ണത്തിനെക്കാൾ വിലമതിക്കും. .. .അത് ചെയ്യേണ്ട സമയത്തു നമ്മൾ ചെയ്യണം… പൈസ നമുക്കെപ്പോഴും സമ്പാദിക്കാം…പക്ഷെ ചില ബന്ധങ്ങളുടെ ചരടഴിച്ചുവിട്ടാൽ പിന്നീടൊരിക്കലും അവ നമുക്കരികിലേക്കു വരില്ലെടോ….
അച്ഛൻ നേരത്തെ മരിച്ചു തനിക്കൊരു ഏട്ടനും ഇല്ല…ആ അമ്മ ഈ വീടിന്റെ ഉമ്മറത്ത് വന്നു ഒരാഴ്ചത്തെ സമയം വേണം എന്ന് പറഞ്ഞപ്പോൾ ശരിക്കും ചെറുതായത് ഞാനല്ലേ….
ആ വീട്ടിൽ എനിക്കായി ചില കടമകളും കടപ്പാടുകളും ഉണ്ടെന്നു തോന്നി..
ഡിഗ്രി കൊണ്ടൊന്നും വീട്ടിൽനിന്നും ഒരു പെണ്ണും ഇറങ്ങിപ്പോകില്ലെടോ….
ആകെ അമ്മയോട് ഞാനൊന്നേ ആവിശ്യപ്പെട്ടിരുന്നുള്ളൂ
അമ്മിണി ഇതൊന്നും അറിയരുതെന്ന്….
അതൊക്കെ ആകെ ചളമായി ..
കയ്യിലൊക്കെ ഗ്രീസും ഓയിലുംകൊണ്ട് കളറും മാറി തൊലിയാണേൽ പണ്ടേ കറുത്തും പോയി…അതോണ്ട് ഉള്ളിലെ സ്നേഹോം ആഗ്രഹങ്ങളൊന്നും ആരും കയറി നോക്കിയില്ല …
കല്യാണം കഴിഞ്ഞു ഒരു മാസായിട്ടു ഇത്രേം അടുത്തു നീ വന്നു നിൽക്കണത് ആദ്യാണ്…
എന്തായാലും ഇനി പോയി ഒരുമിച്ചു ഭക്ഷണം കഴിക്കാ…ആ ടെൻഷൻ ഒക്കെയങ്ങട് മാറട്ടെ…
അമ്മ കാത്തിരിക്കുന്നുണ്ടാവും…….
ലൈക്ക് കമന്റ് ചെയ്യണേ
രചന : Suresh Ck