മകളേ നോക്കി ഡോക്ടർ പറഞ്ഞത് കേട്ട്.. ഗീത വാ പൊളിച്ചു കൻഗ്രാട്സ്… അമ്മ ഗർഭിണിയാണ്..

രചന : ഉണ്ണി കെ പാർത്ഥൻ

   

ഒരിക്കലെങ്കിലും…

❤❤❤❤❤❤❤

“കൻഗ്രാട്സ് …. അമ്മ ഗർഭിണിയാണ്…”

മകളേ നോക്കി ഡോക്ടർ ശ്യാമ പറഞ്ഞത് കേട്ട്..

ഗീത വാ പൊളിച്ചു..

പിന്നെ തൊട്ടടുത്ത് ഇരിക്കുന്ന മകളെയും മരുമകനേയും നോക്കി..

ഇരുവരുടെയും മുഖം വെട്ടിയാൽ ചോരയില്ല എന്ന പോലേ വിളറി വെളുത്തിരുന്നു..

“അമ്മേ..”

കാർത്തിക ഞെട്ടലോടെ ഗീതയേ നോക്കി..

“അയ്യോ.. അതെങ്ങനെ ശരിയാകും…”

ഗീത ഡോക്ടറെ നോക്കി

ഞെട്ടലോടെ ചോദിച്ചു..

“ഏത്..”

ശ്യാമ ചോദിച്ചു..

“ഈ ഗർഭം… ഇത് എന്റെയല്ല…”

ഗീത അടിവരയിട്ട് പറഞ്ഞു..

“അതെങ്ങനെ ശരിയാകും.. ഗർഭം നിങ്ങളുടെ തന്നേയാണ്.. കണ്ടോ.. താങ്കൾ മൂന്നു മാസം ഗർഭിണിയാണ്..”

കൈയ്യിൽ ഉള്ള സ്കാനിംഗ് റിപ്പോർട്ട് എടുത്തു പൊക്കി കാണിച്ചു കൊണ്ട് ശ്യാമ പറഞ്ഞു..

“അതെങ്ങനെ ശരിയാകും.. എന്റെ ഭർത്താവ് മരിച്ചിട്ട് വർഷം മൂന്നു കഴിഞ്ഞു..”

ഗീത പറഞ്ഞത് കേട്ട് ഡോക്ടർ വാ പൊളിച്ചു നിന്നു പോയി..

“എ.. ന്താ.. ന്ന്..”

ഡോക്ടർ വിക്കി വിക്കി ചോദിച്ചു…

“ആ ന്ന്.. അച്ഛൻ മരിച്ചിട്ട് വർഷം മൂന്നു കഴിഞ്ഞു ഡോക്ടറേ..”

കാർത്തിക പറഞ്ഞത് കേട്ട് ഡോക്ടർ ഒന്നുടെ ഞെട്ടി..

“അപ്പൊ പിന്നെ..”

ഡോക്ടർ ഗീതയേ ചുഴിഞ്ഞു നോക്കി…

“അയ്യോ… അങ്ങനെയൊന്നുമില്ല..”

നിഷ്കളങ്കമായി ഗീത നെഞ്ചിൽ കൈ വെച്ചു കൊണ്ട് മകളേയും മരുമകനേയും നോക്കി..

“നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കൂ.. ഏതെങ്കിലും ദുർബല നിമിഷത്തിൽ..”

ഡോക്ടർ പറഞ്ഞു മുഴുമിപ്പിക്കും മുൻപേ….

“പ്ഫാ…”

ഒറ്റ ആട്ടായിരുന്നു ഗീത..

“ദേ.. തള്ളേ… അനാവശ്യം പറയരുത്…

നാട്ടിൽ മാന്യമായി ജീവിക്കുന്ന ഒരു കുടുംബമാണ് ഞങ്ങളുടെ..

അങ്ങനെയുള്ള എന്നേയെങ്ങാനും അനാവശ്യം പറഞ്ഞാൽ ഡോക്ട്ടറാണ് എന്നൊന്നും ഞാൻ നോക്കില്ല…

എടുത്തു വാരി ഭിത്തിയിൽ ഒട്ടിക്കും ഞാൻ…”

ഗീത അലറി വിളിച്ചു…

ഈ നിമിഷം തന്നെ

“മാഡം….”

ഡോർ തുറന്നു ഒരു നേഴ്‌സ് വന്നു ഡോക്ടറേ വിളിച്ചു..

“എന്താ…”

“റിസൾട്ട് കൊണ്ട് വന്ന ഫയലു മാറി പോയി..”

നേഴ്‌സ് പറഞ്ഞത് കേട്ട് ഗീത ഡോക്ടറേ ഒന്ന് നോക്കി..

“ഇറങ്ങി ഓടിയാലോ..”

ആ നോട്ടം കണ്ട് ഡോക്ടർ ഉള്ളിൽ പറഞ്ഞു..

“അത് പിന്നേ.. വേറെ ഒരു പേഷ്യന്റിന് കൂടി ഇത് പോലുള്ള പേര് ഉണ്ടായിരുന്നു.. ആൾക്കും യൂറിൻ ടെസ്റ്റ്‌ ചെയ്യാൻ ഉണ്ടായിരുന്നേ.. അപ്പൊ പിന്നെ റിസൾട് കൊടുത്തു വിട്ടപ്പോൾ മാറി പോയതാ…”

ആ നേഴ്‌സ് തന്റെ നിരപരാധിത്വം തെളിയിച്ചു..

“എന്റെ പൊന്ന് കൊച്ചേ.. മോള് ഒരു അഞ്ചു മിനിറ്റ് കൂടി കഴിഞ്ഞു വന്നെങ്കിൽ.. എന്നേ… എല്ലാരും കൂടി.. എനിക്ക് ഓർക്കാൻ വയ്യെന്റെ ശിവനേ… ലോകത്ത് ഒരാൾക്കും ഇങ്ങനെയുള്ള പണി കൊടുക്കല്ലേ ട്ടോ.. തൃപ്തിയായി.. ഇനി ഈ ജന്മത്തിൽ ഞാൻ എന്റെ മൂത്രം പരിശോധിക്കില്ല..

തൃപ്തിയായി… വാ പിള്ളേരേ.. ഇവിടത്തെ ചികിത്സ മതി…”

എഴുന്നേറ്റു ഡോക്ടറെ രൂക്ഷമായി നോക്കി..

പിന്നെ നന്ദിയോടെ ആ നേഴ്സിനേ നോക്കി കൈ കൂപ്പി..

പിന്നെ പുറത്തേക്ക് നടന്നു..

“ഹോ.. എന്റെ അമ്മേ… കുറച്ചു നിമിഷങ്ങൾ ആണേലും… പേടിച്ചു പോയി ട്ടോ ഞങ്ങൾ..”

കാറിന്റെ മുൻ സീറ്റിൽ നിന്നു തിരിഞ്ഞിരുന്നു പൊട്ടിച്ചിരിച്ചു കൊണ്ട് കാർത്തിക പറഞ്ഞു..

“വിശ്വാസവഞ്ചന ഞാൻ കാണിക്കില്ല മോളേ..

മരിച്ചു തലക്ക് മുകളിൽ നില്കുന്നത് നിങ്ങളുടെ അച്ഛനാണ്..

താലിയും സിന്ദൂരവും നെറ്റിയിലും കഴുത്തിലും ഇല്ലന്നേ ഉള്ളൂ..

ഞാൻ മരിക്കും വരേ അതെന്റെ നെഞ്ചിൽ തന്നേ ഉണ്ടാവും..

അതോർത്തു മക്കൾ പേടിക്കേണ്ട..”

അൽപ്പനേരത്തെ അപമാനം മൊത്തം ആ പിടയുന്ന ശബ്ദത്തിൽ ഉണ്ടായിരുന്നു…

ശുഭം…

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : ഉണ്ണി കെ പാർത്ഥൻ

Scroll to Top