അനിലിന്റെ തിരിച്ചറിവില്ലാത്ത പ്രായത്തിൽ പ്രണയത്തിൽ പെട്ട് കൂടെ പോന്നവളായിരുന്ന ജയന്തി…

രചന : Uma S Narayanan

   

അന്നും ഡോക്ടർ മാനസി വർമ്മ സാധാരണ പോലെ പേഷ്യന്റിനെ നോക്കി ഹോസ്പിറ്റലിലെ റൂമിൽ ഇരിക്കുന്നു

പുറത്തു നീളുന്ന ക്യു ആണ്,

നഴ്സ് ഓരോരുത്തരെയും ടോക്കൺ പ്രകാരം വിളിച്ചു കൊണ്ടിരിന്നു

പെട്ടന്നാണ് ലേബർ റൂമിൽ നിന്നും നഴ്‌സിംഗ് സൂപ്രണ്ട് ലിസി ഓടി വന്നത്,,,

“”ഡോക്ടറേ ജയന്തിക്കു പെയിൻ തുടങ്ങി”

ഡോക്ടർ മാനസി മുഖമുയർത്തി നോക്കിയൊന്ന് പുഞ്ചിരിച്ചു,,

പിന്നെ മുന്നിലിരിക്കുന്ന പേഷ്യന്റിനു മരുന്നു എഴുതി കഴിഞ്ഞെഴുനേറ്റു നേരെ ലേബർ റൂമിലേക്കു നടന്നു..,

ലേബർ റൂമിനു പുറത്ത് അമൃതയും നീരജും ഡോക്ടറേ കാത്തിരിക്കുന്നു..

അവരെ ഒന്ന് നോക്കി പുഞ്ചിരിച്ചു കൊണ്ട് മാനസി ലേബർ റൂമിനകത്തേയ്ക്ക് കയറി,,

ബെഡിൽ ജയന്തി വേദന കൊണ്ടു പുളഞ്ഞു കിടക്കുകയാണ്,,

“”ജയന്തി ,, എന്താ വേദന ഉണ്ടോ സാരമില്ല പേടിക്കണ്ട ട്ടോ ഇപ്പോൾ തീരുമെന്നും പറഞ്ഞു ഡോക്ടർ പരിശോധന തുടങ്ങി..,

മാനസിഹോസ്പിറ്റൽ..

ചെറുതുരുത്തി സിറ്റിയിലെ പ്രശസ്ത ഹോസ്പിറ്റൽ,,

അത്യാധുനിക രീതിയിലുള്ള എല്ലാവിധ പരിശോധനയോടൊപ്പം,

ഡെലിവറി കേസ് കൂടെ കൈകാര്യം ചെയ്യുന്ന ഹോസ്പിറ്റൽ എന്ന പേരിൽ ദൂര സ്ഥലത്തു നിന്നുപോലും ആളുകൾ തേടി വരുന്ന ഹോസ്പിറ്റൽ..,,

ഡോക്ടർ മാനസി വർമ്മയാണവിടെ ചീഫ്..,

ഭർത്താവ് ഡോക്ടർ രാജീവ്‌ വർമ്മയുടെ മരണത്തോടെ ഹോസ്പിറ്റൽ നോക്കുന്നത് മാനസി വർമ്മയാണ്,,

ഏക മകൻ ഡോക്ടർ വിവേക് ലണ്ടനിൽ.,,

കുഞ്ഞുങ്ങളില്ലാത്തവരുടെ ആശാ കേന്ദ്രമാണ് മാനസി ഡോക്ടർ,,

അത്രയേറെ കൈപ്പുണ്യമാണ് മാനസി ഡോക്ടർക്ക്,

ജയന്തി, അവൾ പാവപ്പെട്ട കുടുംബത്തിലെ ഭർത്താവ് മരിച്ച വിധവ..,

ഒരേയൊരു മകൻ അപ്പു,,

അപ്പുവിന് ഹൃദയവാൽവിന് കുഴപ്പമുണ്ട്,,

അതവളെ വല്ലാതെ തളർത്തിയിരുന്നു..

തിരിച്ചറിവില്ലാത്ത പ്രായത്തിൽ പ്രണയത്തിന്റെ നീർച്ചുഴിയിൽ പെട്ട് അനിലിന്റെ കൂടെ പോന്നവളായിരുന്ന ജയന്തി ഭർത്താവിന്റെ മരണ ശേഷം

അമൃതയുടെയും നീരാജിന്റെയും ഫ്ലാറ്റിൽ വേലക്കാരിയായി ജോലി ചെയ്യുകയാണ്,,

വിവാഹം കഴിഞ്ഞു എട്ടു വർഷമായിട്ടും കുട്ടികളില്ലാത്ത സങ്കടം അമൃതയെയും നീരജിനെയും വല്ലാതെ തളർത്തിയിരുന്നു ..,

അവർക്ക് ഒരു ദത്തുകുട്ടിയെയും വേണ്ട..,

തലമുറ അന്യം നിന്ന് പോകാതിരിക്കാൻ സ്വന്തം രക്തത്തിൽ ഒരു കുഞ്ഞ്,, അതാണവരുടെ മോഹം..,

അങ്ങനെയാണ് ഡോക്ടർ മാനസിയെ അവർ കാണാൻ വരുന്നത്..

പരിശോധനയ്ക്കൊടുവിൽ അമൃതക്കൊരിക്കലും ഒരമ്മയാവാൻ കഴിയില്ലന്നറിഞ്ഞപ്പോൾ അവരാകെ തകർന്നു പോയി,,

അവളുടെ ഗർഭപത്രത്തിന് ശേഷി പോര,,

പിന്നെ ആകെയുള്ള ഒരേയൊരു വഴി..

ആരെങ്കിലും ഒരു കുഞ്ഞിനെ പ്രസവിച്ചു നൽകുക എന്നതാണ്..,,

ആരതിന് തയ്യാറാകും,,

അങ്ങനെയാണ് ജയന്തിയോടീ കാര്യം അവതരിപ്പിച്ചത്

പകരം മകന്റെ ഓപറേഷൻ ചെയ്തു കൊടുക്കാമെന്നേറ്റു,,

ആരുമില്ലാത്ത അവൾക് അതു നൂറു വട്ടം സമ്മതമായിരുന്നു..

തന്റെ മകൻ രക്ഷപെടുമല്ലോ മകനെ രക്ഷിക്കാൻ വേറെ ഒരു നിവൃത്തി ഇല്ല ജയന്തിക്ക്,,

അങ്ങനെ അവർ ജയന്തിയെ കൂട്ടി ഡോക്ടെയടുത്തെത്തി…

ഡോക്ടറുടെ നിർദ്ദേശ പ്രകാരം ബീജം കുത്തി വച്ച് ജയന്തി ഗർഭിണിയായി..,

ഇന്നാണ് ജയന്തിയുടെ പ്രസവത്തിന്റെ ഡേറ്റ് പറഞ്ഞിരിരുന്നത്,,

മകന്റെ ഓപ്പറേഷനും,,

അതേ ഹോസ്പിറ്റലിൽ ഇന്ന് കാർഡിയാക് സർജൻ അനീസ് റഹ്മാനാണ് ചെയ്യുന്നത്

ജയന്തി ഡോക്ടറെ ദയനീയമായി നോക്കി,,

“”ഡോക്ടർ മോന്റെ കാര്യം എന്തായി “”

അവൾ സങ്കടം വന്നു ചോദിച്ചു,,

“”ജയന്തി എന്തായിത്,,

ഈ സമയം മനസ്സ് വിഷമിപ്പിക്കരുത് ,, മോന് ഒരു പ്രശ്നവുമില്ല, അവൻ സുഖമായിരിക്കുന്നു “”

ഇതെ സമയം അപ്പുവിന്റെ ഓപറേഷൻ നടക്കുകയാണ്,,

അവന്റെ രക്തസമ്മർദ്ദം കൂടി കൂടി വരുന്നു,,

ഡോക്ടർ അനീസ് ആവുന്നതും പരിശ്രമിച്ചു കൊണ്ടിരിക്കുന്നു…,

അപ്പുവിന്റെ നില വഷളായി കൊണ്ടിരിക്കുന്നു..,

അക്ഷമരായി പുറത്ത് പ്രാർത്ഥനയോടെ അമൃതയും നീരജും കുടുബംഗാങ്ങളും കാത്തിരുന്നു..,

പെട്ടന്നാണ് അമൃത അടഞ്ഞ ഓപ്പറേഷൻ തീയേറ്ററിന്റെ അകത്തു നിന്നും കുഞ്ഞിന്റെ കരച്ചിൽ കേട്ടത്..,

അവളുടെ മുഖം സന്തോഷം കൊണ്ടു വിടർന്നു..,

അതെ സമയം ഡോക്ടർ അനീസ് റഹ്മാന്റെ ഫോൺ കാൾ മാനസി ഡോക്ടറെ തേടിയെത്തി..

“”ഡോക്ടർ ക്ഷമിക്കണം,, ജയന്തിയുടെ മകൻ പോയി,,

ഞാൻ ആവുന്നത് ശ്രമിച്ചു,,

പക്ഷെ ബിപി നിയന്ത്രണത്തിൽ എത്തിയില്ല,,,

എന്തു ചെയ്യണമെന്നറിയാതെ മയങ്ങി കിടക്കുന്ന ജയന്തിയുടെ മുഖത്തേയ്ക്കു മാനസി വർമ്മ വളരെ ദയനീയമായി നോക്കി..,,

പിന്നെ പതുക്കെ വാതിൽ തുറന്നു പുറത്തിറങ്ങി.,

മുന്നിൽ അമൃതയും നീരജും,,

“”അമൃത,,, ജയന്തി പ്രസവിച്ചു ആൺകുട്ടി,,

പക്ഷെ അപ്പു…”

“എന്ത് പറ്റി ഡോക്ടർ അപ്പുവിന് ”

“അവൻ പോയി,, ഞാൻ ഇതെങ്ങനെ പറയും ജയന്തിയോട് ”

ഡോക്ടർ വിഷമത്തോടെ പറഞ്ഞു,,

അതു കേട്ടു അവരൊന്ന് ഞെട്ടി ..

തിയേറ്ററിൽ നിന്നൊരു നഴ്സ് വാതിൽ തുറന്നു വന്നു

ചോര കുഞ്ഞിനെ പൊതിഞ്ഞു അമൃതയുടെ കൈയിൽ കൊടുത്തു..,

അമൃതക്ക് സന്തോഷവും ഒരേ സമയം സങ്കടവുമായി,,

ജയന്തി മയക്കത്തിൽ നിന്നുണർന്നാദ്യമന്വേഷിച്ചത് അപ്പുവിനെയാണ്,,

“”എന്റെ മോൻ,,, സിസ്റ്റർ എനിക്കൊന്നവനെ കാണണം “”

വാതിൽ തുറന്നു പതിയെ ഡോക്ടർ മാനസിയും ഡോക്ടർ അനീസ് റഹ്മാനും കുഞ്ഞിനെയെടുത്തു അമൃതയും നീരജും അവളുടെ അടുത്തെത്തി..,

ജയന്തിയുടെ നെറ്റിയിൽ തലോടി പതിയെ മനസി ഡോക്ടർ പറഞ്ഞു

“”ജയന്തി വിഷമിക്കരുത്,,

അപ്പു ,,,

അപ്പു,,, അപ്പു നമ്മളെ വിട്ടു പോയി “”

ഒരു നിമിഷം ജയന്തി പകച്ചു പിന്നെ

“”എന്റെ മോനേയെന്നൊരു വിളിയോടെ ആർത്തലച്ചു കരഞ്ഞു ,

എന്തു ചെയ്യണം,,

എങ്ങനെ ജയന്തിയെ ആശ്വസിപ്പിക്കണമെന്നറിയാതെ അവരെല്ലാവരും കുഴങ്ങി..,

എന്തോ തീരുമാനിച്ചുറപ്പിച്ചതുപോലെ അമൃത ജയന്തിയുടെ അടുത്തെത്തി…,

കുഞ്ഞിനെ അവളുടെ അടുത്ത് കിടത്തി,,

“”ജയന്തി ,, നീ ഒട്ടും വിഷമിക്കണ്ട, ഈ നിമിഷം മുതൽ ഇവനിനി ജയന്തിയുടെ അപ്പുവാണ്,,

ഇവനിനിയെന്നും മകനായി ജയന്തിയുടെ കൂടെ ഉണ്ടാകും ,,

ജീവിതക്കാലം മുഴുവൻ എന്റെ വീട്ടിൽ ഇവന്റെ അമ്മയായി..ജയന്തിയും .. “”

കുഞ്ഞപ്പുവിനെ മാറോടടുക്കി അവൾ വിങ്ങി പൊട്ടി..,

പിന്നെ കൃതജ്ഞയോടെ അമൃതയെ നോക്കി..

അമൃത സ്‌നേഹത്തോടെ ജയന്തിയുടെ മുടിയിൽ തലോടി കൊണ്ടിരുന്നു…,

അപ്പോൾ ഡോക്ടർ മാനസി വർമ്മയുടെ മുഖത്ത് കാർമേഘങ്ങൾ ഒഴിഞ്ഞ സന്തോഷത്തിന്റെ പുഞ്ചിരി വിരിഞ്ഞു….

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ…

രചന : Uma S Narayanan

Scroll to Top