സുമയുടെ മകൻറെ കല്യാണം ആണ്.. അതിൽ പങ്കെടുക്കാൻ എത്തിയതാണ് കല.. കലയുടെ മോനും മോളും എല്ലാത്തിനും ഓടി നടക്കുന്നുണ്ട്.. കല്യാണസമയം ആയതും ചെറുക്കൻ അച്ഛൻറെയും സുമയുടെയും കാൽ തൊട്ടു വന്ദിച്ചു.. അടുത്തതായി കലയുടെ കാൽക്കൽ വീണു അനുഗ്രഹ വാങ്ങിച്ചു.. ചേച്ചിയും അനിയത്തിയും ആയാൽ ഇങ്ങനെ ഒത്തൊരുമ വേണം.. ആദ്യമൊക്കെ എന്തൊരു ബഹളമായിരുന്നു ഇപ്പോൾ കണ്ടില്ലേ.. കാലം മായ്ക്കാത്ത മുറിവുകൾ ഇല്ല എന്ന് പറയുന്നത് എത്ര ശരിയാണ്.. ഓർമ്മകളിലൂടെ ഒരു ഓട്ടപ്രദക്ഷണം വച്ചു..
സുമയ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്തു കൊണ്ടുവരുമ്പോൾ തന്നെ മധു കലയെ കൂടെ കൂട്ടി വന്നു.. സുമയുടെ അനിയത്തിയാണ് കല.. അവളുടെ പ്രസവ ശുശ്രൂഷകൾ ചെയ്യുവാൻ വേണ്ടിയായിരുന്നു അത്.. അമ്മയ്ക്ക് പ്രായമായതിനാൽ ഒരു സഹായം അത്രയേ കൂടിയുള്ളൂ.. സുമയും കലയും തമ്മിൽ ഏകദേശം അഞ്ചു വയസ്സിന്റെ വ്യത്യാസമുണ്ട്..
രാവിലെ അമ്മയുടെ ഒപ്പം കലയും അടുക്കളയിൽ കയറും.. അടുക്കളയിലെ ജോലികൾ എല്ലാം ഒരു വിധം ഒരുക്കിയതിനുശേഷം കുഞ്ഞിനെയും നോക്കി അമ്മ ഇരിക്കുമ്പോൾ കല സുമയുടെയും കുഞ്ഞിൻ്റെയും തുണികൾ അലക്കുവാൻ അതുപോലെതന്നെ വീട് വൃത്തിയാക്കാനും തുടങ്ങും.. മധുവിന് റേഷൻ കടയാണ്.. ഉച്ചയ്ക്ക് കട അടച്ചു വന്നു കഴിഞ്ഞാൽ പിന്നെ ഊണും കഴിഞ്ഞ് ഒരു ഉറക്കം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…