വിനോദ് ഹോസ്പിറ്റലിൽ അച്ഛനെയും കൊണ്ട് ചെക്കപ്പിനായി വന്നതായിരുന്നു.. അച്ഛന് എട്ടുവർഷം മുമ്പ് ഹാർട്ടിൽ ഒരു ബ്ലോക്ക് ഉണ്ടായിരുന്നു.. അത് നീക്കം ചെയ്യാനായി ബൈപ്പാസ് സർജറി കഴിഞ്ഞിരുന്നു.. സർജറി കഴിഞ്ഞതോടെ എല്ലാ മാസവും ഡോക്ടറുടെ അടുത്തേക്ക് ചെക്കപ്പിനായി വരണം ആയിരുന്നു.. പിന്നീട് അത് ഓരോ വർഷം കഴിയുമ്പോഴും ആറുമാസത്തിൽ ഒരു തവണയായി മാറി.. സാധാരണ ചെക്കപ്പിന് രാവിലെ വരുമ്പോൾ എല്ലാ ടെസ്റ്റുകളും.
കഴിഞ്ഞ് വൈകുന്നേരം 4 മണി ആകുമ്പോഴേക്കും ഹോസ്പിറ്റലിൽ നിന്നും മടങ്ങാൻ കഴിയുമായിരുന്നു.. അതും പ്രതീക്ഷിച്ചുകൊണ്ടാണ് ഇന്നും ചെക്കപ്പിന് ഹോസ്പിറ്റലിലേക്ക് വന്നത് എന്നാൽ പരിശോധന നടത്തിയപ്പോൾ ഇസിജിയിൽ ഒരു ചെറിയ വേരിയേഷൻ കാണുകയായിരുന്നു.. അപ്പോൾ അതുകണ്ട് ഡോക്ടർ പറഞ്ഞു രണ്ടു ദിവസം ഇവിടെ ഹോസ്പിറ്റലിൽ കിടക്കണമെന്ന്.. പിന്നീട് ഒരു ഇഞ്ചക്ഷൻ കൊടുത്തു നോക്കട്ടെ എന്നിട്ട് പറയാം എന്ന് പറഞ്ഞു..
പിന്നീട് അച്ഛന് ഐസിയുവിൽ ആക്കിയിരുന്നു.. ആ കാര്യം ഞാൻ ഭാര്യയായ ശ്യാമയെ വിളിച്ച് അറിയിച്ചു.. ആ കാര്യം ഞാൻ വിളിച്ച് അറിയിച്ചപ്പോൾ മുതൽ അവൾക്ക് വേവലാതിയായി.. മക്കൾ സ്കൂൾ വിട്ട് വീട്ടിലേക്ക് വരുമ്പോൾ അവിടെ ആരും ഇല്ലാതാവില്ലേ.. സാധാരണ അച്ഛനാണ് അവരുടെ കാര്യങ്ങൾ എല്ലാം നോക്കി വരുന്നത്.. ഞങ്ങൾക്ക് അവരുടെ ഒരു ടെൻഷനും അറിയില്ലായിരുന്നു.. അന്ന് ശ്യാമ ഓഫീസിൽ നിന്ന് കുറച്ചു വേഗം ഇറങ്ങാം എന്ന് പറഞ്ഞു..
അച്ഛൻ വീട്ടിൽ ഉണ്ടായിരുന്നത് അവൾക്ക് എന്നും വലിയ ഒരു സഹായം ആയിരുന്നു.. എൻറെ രണ്ടു മക്കളെയും ഒരുക്കി സ്കൂളിലേക്ക് അയയ്ക്കുന്നതും അവരെ വൈകുന്നേരം സ്കൂൾ വിട്ടുവന്നാൽ പഠിപ്പിക്കുന്നത് ഒക്കെ അച്ഛൻ തന്നെയായിരുന്നു.. അപ്പോഴാണ് പെട്ടെന്ന് ഐസിയുവിന്റെ ഡോർ തുറന്ന് സിസ്റ്റർ പുറത്തേക്ക് വന്നു.. എന്നിട്ട് വിളിച്ചു ചോദിച്ചു രാമചന്ദ്രന്റെ കൂടെ വന്ന ആൾ ആരാണ് എന്ന്.. പെട്ടെന്ന് ഞാൻ അത് കേട്ടതും എഴുന്നേറ്റ് നിന്നുകൊണ്ട് പറഞ്ഞു. ഞാനാണ് സിസ്റ്റർ.. പെട്ടെന്ന് തന്നെ അവർ ഒരു ചീട്ട് കയ്യിൽ തന്നിട്ട് പറഞ്ഞു ഇതിൽ കാണുന്ന മരുന്നുകൾ പെട്ടെന്ന് തന്നെ ഫാർമസിയിൽ നിന്ന് വാങ്ങണം എന്ന്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…