രചന : JOSEPH ALEXY
” സാർ.. കഴിഞ്ഞ 5 വർഷങ്ങൾ ആയ് എന്നെ വിവാഹ വാഗ്ദാനം നൽകി എന്നെ ലൈംഗികമായ് ഉപയോഗിച്ച് പറ്റിക്കുകയായിരുന്നു ”
അവൻ തന്റെ പരാതി എസ് ഐക്ക് കൈ മാറി.
” ആരാ തന്നെ പീഡിപ്പിച്ചത് ? ”
“എന്റെ കാമുകി ആണ് സാർ.. വിവാഹം കഴിക്കാ
അവന്റ പരാതി കേട്ട് എസ് ഐ കുറച്ചു നേരം അവന്റെ മുഖത്തേക്ക് നോക്കി.
” അപ്പൊ കഴിഞ്ഞ 5 കൊല്ലം അവളുടെ ചൂടും പറ്റി കിടന്നപ്പോൾ ഇത് പീഡനം ആന്ന് നിനക്ക് അറിയില്ലാരുന്നൊ ?? ”
അവർക്ക് അരികിൽ നിന്നിരുന്ന കോൺസ്റ്റബിൾ കുറച്ചു കയർത്താണ് അവനോട് സംസാരിച്ചത്.
” ഞാൻ പറഞ്ഞല്ലോ സാർ.. വിവാഹം കഴിക്കാം എന്ന് ഉറപ്പിൽ ആണ് ഞാൻ അതിന് തയ്യാറായത് പക്ഷെ ഇപ്പോൾ എന്നെ പറ്റിച്ചു പിന്മാറിയിരിക്കുന്നു.. കൂടെ എന്റെ സ്വത്ത്‌ക്കൾ തട്ടി എടുത്തു അത് കൊണ്ട് ഞാൻ പരാതി കൊടുക്കുന്നു. ”
അവന്റെ മറുപടി കേട്ട് എസ് ഐയും കൊൻസ്റ്റബിളും പരസ്പരം ഒന്ന് നോക്കി.
” എടൊ.. സ്നേഹിച്ചു നടന്നപ്പോൾ നിങ്ങൾ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു സുഖിച്ചു.. !! ആ പെണ്ണ് ഇപ്പൊ അവളുടെ വഴിക്ക് പോയി അതിന് നീ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നൊക്കെ പറഞ്ഞു അതിന്റെ ജീവിതം കളയണോ ?? “.
മദ്ധ്യവയസ്ക്കൻ ആയ കൊൻസ്റ്റബിൾ കുറച്ചു സൗമ്യമായ് ആണ് ഇത്തവണ സംസാരിച്ചത്.
” ഇതേ പരാതി അവൾ ആണ് തന്നിരുന്നത് എങ്കിൽ സാർ ഇങ്ങനെ ചോ*ദിക്കുമായിരുന്നൊ?? ”
അവനും വിട്ട് കൊടുക്കാൻ തയ്യാർ ആയില്ല.
“നീയെന്താടാ കളിക്കാണോ..? നിനക്ക് തമാശ കളിക്കാൻ ഉള്ള സ്ഥലം ആണോ ഇത് ? “.
എസ് ഐയുടെ ഭാവം പൊടുന്നനെ മാറി.
” സാറിന് ഇത് തമാശ ആയ് തോന്നുന്നുണ്ടോ ??
എന്നെ മാനസികമായും ശാരീരികമായ് ഉപയൊഗിച്ച് പറ്റിച്ച ആൾക്ക് എതിരെ ഞാൻ നിയമപരമായി നീങ്ങുന്നു അതിൽ എന്താണ് തെറ്റ് ??
അവൻ തികഞ ഗൗരവത്തോടെ ആണ് മറുപടി ആയ് ചോദിച്ചത്.
” നിന്റെ പേരെന്താ ? ”
” ആദിത്യൻ ..!”
” എന്താ നിന്റെ ജോലി ? ”
” ഞാൻ ഒരു പ്രൈവറ്റ് കമ്പനിയിൽ സെയിൽസ് ഹെഡ് ആണ് ”
” നിനക്ക് ഇതിൽ പറഞ്ഞ് ഇരിക്കുന്ന അലീന ഐസക്ക് ..!!! ഇവളെ എങ്ങനെയാ പരിചയം ? ”
എസ് ഐയുടെ ചൊദ്യം കേട്ടതും അവൻ ഒരു നിമിഷം എന്തോ ഓർത്ത പോലെ ചിരിച്ചു.
” എന്നോട് ഇങ്ങോട്ട് വന്ന് ഇഷ്ടം ആണെന്ന് പറഞ്ഞതാ സാറേ അവൾ..!! സ്വന്തം തന്തയെം തള്ളേം വരെ വെറുപ്പിച്ചിട്ടാ അവളെ സ്നേഹിച്ചേ..!! ഞാൻ പട്ടിയെ പോലെ പണി എടുത്ത് ഉണ്ടാക്കിയ ക്യാഷ് മൊത്തം ഇറക്കിയാ അവളെ BSC നഴ്സിംഗ് പഠിപ്പിച്ചത്.
ഇല്ലാത്ത ക്യാഷ് കടൊം വേലെം വാങ്ങിയാ ചിലവിനു പൈസ കൊടുത്തിരുന്നത് അതും തികയാതെ വന്നപ്പോൾ എന്റെ ആധാരം വരെ പണയപെടുത്തി. അതും പോരാഞ്ഞു IELTS എക്സാം എഴുതാൻ വേറെ..!! ഇപ്പൊ എഴുതി കിട്ടിയപ്പോൾ അവൾക്ക് ഞാൻ ആരും അല്ല ”
ആദിത്യന്റെ വാക്കുകൾ വിറച്ചു തുടങ്ങിയിരുന്നു…
” സാറിനു അറിയോ.. കൂട്ട്കാർക്കെല്ലാം മുന്തിയ ഇനം ഫോണും ലാപ്ടോപ്പ് ആണെന്ന് പറഞ്ഞപ്പോൾ ഇവക്ക് കുറഞ്ഞു പോവണ്ടാന്ന് കരുതി എന്റെ ബൈക്ക് വിറ്റ് ഞാൻ ഇവൾക്ക് പൈസ കൊടുത്തിട്ടുണ്ട്.. കയ്യിൽ കിട്ടുന്നതെല്ലാം മെസ്സ് ഫീ, ഹോസ്റ്റൽ ഫീ, മറ്റേ ഫീ എന്ന് പറഞ്ഞ് അവൾക്ക് കൊടുക്കാനെ ഉണ്ടാരുന്നുള്ളൂ.. ഇന്നല്ലെങ്കിൽ നാളെ നഷ്ടപ്പെട്ടതെല്ലാം ഒരുമിച്ച് നേടും എന്ന് വിശ്വസിച്ചാ ചെയ്തത്.. ”
അവൻ ഒന്ന് നിർത്തി.. പിന്നെയും തുടർന്നു
” ഒരുമിച്ച് ജീവിക്കാൻ വേണ്ടിയാ എല്ലാം ചെയ്തത്.. പക്ഷെ ഒരു വിദേശത്തുള്ള ചെക്കന്റെ ആലോചന വന്നപ്പൊൾ അവൾക്ക് ഞാൻ പോരാ.. ഞാൻ വെറും വേസ്റ്റ് ആയ് സാറേ.. ”
” അപ്പൊ അലീനയുടെ വീട്ടുകാർക്ക് ഇതൊന്നും അറിയില്ലാരുന്നൊ ?? ”
എസ് ഐ തന്റെ സംശയം മറച്ചു വച്ചില്ല.
” അവർക്ക് ഓക്കേ അറിയാരുന്നു. അന്നവർക്ക് ഈ ജാതിം മതൊം ഒരു പ്രശ്നം ആയിരുന്നില്ല..
ഇപ്പോൾ അല്ലെ അവക്ക് എല്ലാരും ഉണ്ടായേ അഭിമാനം വന്നതും..!! എന്നെ കുഴിയിൽ ഇട്ടിട്ട് അവൾ വേറെ ഒരുത്തനെ കെട്ടി പോവ്വാ സാറേ…!! ”
അവന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകിയത് പെട്ടെന്ന് തന്നെ അവൻ തുടച്ചു നീക്കി.
” അപ്പൊ ഇത് ഒരു പ്രതികാരം ആണ് ..!! നിന്നെ പറ്റിച്ചു പോയതിനു നീ അവൾക്കിട്ട് കൊടുക്കുന്ന ഒരു പണി അല്ലെ ?? ”
” ഞാൻ ആരേം ആസിഡ് ഒഴിക്കാനൊ കുത്തിക്കൊല്ലാനൊ കത്തിക്കാനൊ പോയില്ലാലൊ സാറേ ..!! അമ്മാതിരി ചീപ്പ് പരുപാടിക്ക് നടക്കണ ഒരുത്തൻ ആയിട്ട് സാർ എന്നെ കാണരുത്. എനിക്ക് നീതി വേണം ”
അവൻ വളരെ ശാന്തനായിട്ട് ആണ് സംസാരിച്ചത്
” എടൊ ആദി.. നിന്റെ അവസ്ഥ എനിക്ക് മനസിലാവും . പക്ഷെ നമ്മുടെ നിയമ വ്യവസ്ഥ വച്ചു പുരുഷനെ പെണ്ണ് പീഡിപ്പിച്ചു എന്ന് പറഞ്ഞ് കേസ് എടുക്കാൻ ആവില്ല. മാത്രമല്ല ഇനി കേസ് എടുത്താലും ഇന്ത്യയിൽ റേപ്പ് നിയമങ്ങൾ ജെണ്ടർ ന്യൂട്രൽ അല്ല പെണ്ണ് പുല്ലു പോലെ ഊരി പോവും ”
എസ് ഐ അവനെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു. കുറച്ച് നേരം അവർക്ക് ഇടയിൽ നിശബ്ദത തളം കെട്ടി നിന്നു.
” തന്നെ വിവാഹ വാഗ്ദാനം നൽകി പറ്റിച്ചേന്നും ഉണ്ടാരുന്നത് എല്ലാം അടിച്ചോണ്ട് പോയി എന്നൊക്കെ പറഞ്ഞാൽ കേസ് നിക്കൂമൊ എന്ന് പോലും അറിയില്ല ..”
എസ് ഐ തന്റെ ഭാഗം പറഞ്ഞു തീർത്തു.
” സാറേ.. ഞാൻ ഇപ്പൊ ഉള്ളത് കടോം ബാധ്യതയുമായ് ഒരു കുഴീലാ ..!! എല്ലാം ഷമിച്ചു ഷമിച്ചു ആണ് ഞാൻ ഇങ്ങനെ ആയ് പോയത് ..!!
അത് കൊണ്ട് ഈ കേസുമായ് മുന്നോട്ട് പോവാൻ തന്നെ തീരുമാനിച്ചു. വേണ്ട തെളിവ് ഓക്കേ എന്റെ കയ്യിൽ ഉണ്ട് ”
അവൻ അവിടെ നിന്നും എഴുനേറ്റ് പുറത്തേക്ക് നടന്നു.
‘ ഈ പിടി വിട്ടാൽ പിന്നെ ഞാൻ ഒരു കുഴീലാ.. ഇല്ല തോൽക്കാൻ പാടില്ല ‘
********
2 ദിവസം കഴിഞ്ഞ് തന്റെ ജോലിക്ക് ഇടയിൽ തിരക്കിൽ ആയിരുന്നപ്പോൾ ആണ് ആദിത്യനു ഒരു കാൾ വന്നത്.
” ഹലോ അദിത്യൻ അല്ലെ.. ? ”
” അതെ ”
” പോലീസ് സ്റ്റേഷനിൽ നിന്നാണ് നിങ്ങൾ നാളെ 10 മണിക്ക് സ്റ്റേഷനിൽ വരണം തന്റെ കേസിൽ ഒരു ഒത്ത് തീർപ്പ് ചർച്ച ഉണ്ട് ”
എസ് ഐ ആണ് സംസാരിച്ചത്.
” എന്തിനാ സാർ ഒത്ത് തീർപ്പ് .. ഞാൻ പറഞ്ഞതല്ലെ കേസ് മുന്നോട്ട് കൊണ്ട് പൊകാന്ന്
” നിന്നോട് ഇതിന്റെ നിയമ വശങ്ങളെ പറ്റി ഞാൻ നേരത്തെ പറഞ്ഞില്ലെ..!. കുറച്ചു ദിവസം മീഡിയയും ആളുകളും ഇത് പൊക്കി പിടിക്കും.
പിന്നെ അവൾ ഒന്ന് കരഞ്ഞു പറഞ്ഞാൽ ഇതേ സമൂഹം നിന്നെ തള്ളി പറയും ..!! അത് കൊണ്ട് നിനക്ക് നഷ്ടപ്പെട്ടത് ഓക്കേ ആവോ നീ നാളെ വാ ”
അയാൾ നിർത്തി അവന്റെ മറുപടിക്ക് ആയ് കാത്തു.
” എങ്കിലും സാർ.. ഞാൻ ഇത് ചെയ്താൽ എന്റെ അഭിമാനം കൂടി ആണ് നഷ്ടപെടുന്നത്. ഒരിക്കൽ കൂടി അവളുടെ മുൻപിൽ ഒന്നും അല്ലാതായ് പോകും ..! ”
” ആദി.. പുരുഷനെ ഒരു പെണ്ണ് വിവാഹ വാഗ്ദാനം നൽകി ഉപയോഗിച്ച് അവന്റെ സ്വത്തുക്കൾ തട്ടി എന്നോക്കെ പറഞ്ഞാൽ ഈ സമൂഹം അവനെ ഒരു കഴിവ് കെട്ടവൻ ആയെ കാണൂ .. ഈ ലോകവും ലോകരും ചതിക്കപെട്ടവരെക്കാൾ ചതിയൻമാരുടെ കൂടെ ആണ് നിക്കുക നീ ആലോചിക്ക്
” ഞാൻ വരാം സാർ ”
ഉള്ളിൽ ഒരുപാട് ചോദ്യങ്ങൾ ഉയർന്നു എങ്കിലും അവൻ പോകാൻ തന്നെ തീരുമാനിച്ചു.
******
പിറ്റെന്ന് പോലീസ് സ്റ്റേഷനിൽ കയറി ചെന്നപ്പോൾ ആദ്യം കണ്ടത് അവളെ ആണ്. അലീന ഐസക്ക്
അവളെ കണ്ടതും അവന്റെ ഞരമ്പുകൾ വലിഞ്ഞു മുറുകി എങ്കിലും സംയമനം പാലിച്ചു.
അവൾ അവനെ കണ്ടതും പുച്ഛത്തോടെ മുഖം തിരിച്ചു. കൂടെ ഉള്ള അപ്പനും ബന്ധുക്കളും മസ്സിൽ പേരുപ്പിച്ചു കാണിച്ചു അവനെ നോക്കി പല്ലിറുമ്മി.
” രണ്ട് കൂട്ടരെയും എസ് ഐ വിളിക്കുന്നു ”
കോൺസ്റ്റബിൾ ഉറക്കെ വിളിച്ചു.
” അപ്പൊ ആദിത്യാ.. ഞാൻ ഇവരെ വിളിച്ചു കാര്യം ഓക്കേ സംസാരിച്ചിട്ടുണ്ട് അവർക്ക് കേസ് ഉം കൂട്ടൊം ഒന്നും താൽപര്യം ഇല്ലാ. പകരം വേണ്ടത് ചെയ്യാം എന്താ നിന്റെ ഡീൽ ?? ”
എസ് ഐ അവനെ നോക്കി ചോദിച്ചു.
” എല്ലാം പണം കൊണ്ട് തീർക്കാൻ പറ്റോ സാറേ..? ”
അവൻ താഴെക്ക് നോക്കി ആണ് പറഞ്ഞത്.
” നിനക്ക് വേണ്ടത് എന്താണ് പറഞൊ എന്റെ വീട്ടുകാർ ചെയ്ത് തരും ”
അലീന ആണ് അതിന് മറുപടി പറഞ്ഞത്.
” എന്ന് മുതൽ ആടി ഈ ബന്ധുക്കൾ ഓക്കേ ഉണ്ടായത്. ഒന്നും അല്ലാതിരുന്ന നിന്നെ എന്റെ ചോര വിയർപ്പ് ആക്കിയിട്ട് ആണ് ഇങ്ങനെ ആക്കിയത്.. ഓർത്തോ നീ “”
അദിത്യൻ അവളുടെ നേരെ തിരിഞ്ഞു.
” നിന്നോട് അവൾ ചെയ്തത് തെറ്റ് തന്നെ ആണ് പക്ഷെ അത് കാരണം അവളുടെ ജീവിതം നീ തകർക്കരുത്.. നീ കേസ് ഒഴിവാക്ക് അത് എവിടേലും പോയി ജീവിക്കട്ടെ.. ”
മദ്ധ്യവയസ്കൻ ആയ കോൺസ്റ്റബിൾ ആണ് ഇത്തവണ മറുപടി പറഞ്ഞത്.
” പത്തു ലക്ഷം ”
അവൻ യാതൊരു കൂസലും കൂടാതെ ആരുടേയും മുഖത്തു നോക്കാതെ ആണ് മറുപടി പറഞ്ഞത്.
” പത്തു ലക്ഷമൊ .. ?? ”
അവളുടെ അപ്പൻ അന്തം വിട്ട് ചോദിച്ചു.
” എന്റെ ആധാരം വരെ പണയത്തിൽ ആടോ പരട്ട തന്തേ.. തന്റെ മോൾ എൻറെ അവസാന തുള്ളി ചൊരെം ഊറ്റി കുടിച്ചാ പോയത്. ”
ആദിത്യൻ നിയന്ത്രണം വിട്ടു.
” ഞങ്ങളുടെ കയ്യിൽ അത്രക്ക് ഒന്നും ഇല്ല കൂടി പോയാൽ 8 ലക്ഷം ഇതിൽ കൂടുതൽ പറ്റില്ല.”
അവളുടെ അമ്മാവൻ ആണ് സംസാരിച്ചത്.
എസ് ഐ ആദിയെ നോക്കി.
അവൻ കുറച്ചു നേരം ആലൊചിച്ചു പിന്നെ എന്തോ ഓർത്ത പോലെ പോലെ തനിക്ക് സമ്മതം ആണ് എന്ന് അറിയിച്ചു.
നിന്ന നിപ്പിൽ ക്യാഷ് കൈ മാറി.. ഒത്ത് തീർപ്പ് നടന്നു . ആദിത്യൻ തന്റെ പരാതി പിൻവലിച്ചു.
” നിന്റെയൊക്കെ സ്വഭാവം വച്ചു ഇനിം പൈസെം ചോദിച്ച് വന്നേക്കരുത്.. കൊണ്ട് പോയി തിന്നടാ.. ”
അവൻ പോകാൻ എഴുനേറ്റതും അലീന പുച്ഛത്തോടെ പറഞ്ഞു.
” അരീം തിന്ന് ആശാരിച്ചിനെം തിന്നീട്ട് പിന്നേം നീ മുറു മുറുക്കുന്നോ ?? ”
പ്ഠേ….!!!!!
ആദിത്യൻ അവളുടെ കരണ കുറ്റി നോക്കി പൊട്ടിച്ചു. അവിടെ കൂടി നിന്നവർ എല്ലാം ഞെട്ടി തരിച്ചു പോയി. അടിയുടെ കനത്തിൽ അവൾ പുറകൊട്ട് വേച്ചു പോയി..!!!!!
എസ് ഐ ചാടി എഴുനെറ്റ് അവനെ ഭിത്തിയിൽ ചേർത്ത് കോളറിനു പിടിച്ചു.
” ഡാ… പുന്നാര മോനെ.. “”
” സാറെ തീർന്നു.. തീർന്നു എല്ലാം തീർന്നു. ഇനി ഒരു പ്രശ്നൊം ഇല്ല. ഇത്രേയെലും ചെയ്തില്ലേൽ പിന്നെ നിക്ക് ഉറക്കം വരില്ലാ. അതോണ്ടാ..!!!
എസ് ഐ മെല്ലെ അവന്റെ മേലുള്ള പിടി അയച്ചു.
” ആരും ഇല്ലാതിരുന്നപ്പോൾ നിങ്ങൾക്ക് ഓക്കേ ഞാനെ ഉണ്ടായിരുന്നുള്ളൂ. അന്ന് ഒന്നും ഈ ജാതിം മതൊം ഇല്ലായിരുന്നു.. അല്ലേലും പൈസക്ക് എന്ത് മതം അല്ലെ??? ഇപ്പൊ എല്ലാവരും ആയ് കളർ ആയിട്ടുണ്ട് എന്നാ അങ്ങനെ ആവട്ടെ “”
അവന്റ വാക്കുകൾ കണ്ണിരിന്റെ അകമ്പടിയോടെ ആണ് പുറത്ത് വന്നത്..!
അലീനയുടെ അപ്പൻ എല്ലാം കേട്ട് ഒന്നും മിണ്ടാൻ ആവാതെ തല കുനിച്ചു.
അവൻ പോകാൻ ആയ് തിരിഞ്ഞു. പിന്നെ അവൾക്ക് നേരെ ഒന്നുടെ നിന്നൂ.
” ഞാൻ ഈ പൈസ എടുക്കാ.. നീ ഉണ്ടാക്കിയ കാടോം വെലെം നീ തന്നെ തീർത്തു എന്ന് കരുതിയാ മതി ..!!
പിന്നെ ഇനി ഒരിക്കലും ഞാൻ നിന്റെ ജീവിതതിലെക്ക് വരില്ലാ. നിന്നെ ഓർത്തു കരയില്ല..!! ”
അലീന അടി കിട്ടിയ മുഖം കൈ പിടിച്ചു മറച്ചു വച്ചു. അവളുടെ കണ്ണുകളിൽ ഭയം അലയടിച്ചു.
” അപ്പൊ ഞാൻ പോവാ !! അത്രക്ക് സ്നേഹിച്ചതാ നിന്നെ ആരുടെ കൂടെ ആണേലും എവിടെ ആണേലും നന്നായ് ജീവിക്ക്. ”
അവൻ മെല്ലെ പുറത്തേക്ക് നടന്നു. താൻ ഇപ്പോൾ ചെയ്തത് ശരിയാണോ തെറ്റ് ആണോ എന്നറിയില്ല.
വിവാഹ വാഗ്ദാനങ്ങളിൽ പെട്ട് ചതിക്കപെടുന്ന സ്ത്രീകൾക്ക് വേണ്ടി ആയിരം നിയമങ്ങൾ ഉണ്ടാകാം അവർ സമൂഹത്തിന് വിഷയം ആയെക്കാം എന്നാൽ എല്ലാം നഷ്ടപ്പെട്ട, ജീവിതം തന്നെ തകർന്ന സമ്പാദ്യമെല്ലാം ദുരുപയോഗം ചെയ്യപെട്ട പുരുഷനെ കഴിവ് ഇല്ലാത്ത കൊമാളി ആയ് മാത്രമെ സമൂഹം കാണൂ..
ഒരിക്കൽ തന്റെ പ്രണയം ആയവളല്ലേ എവിടെ ആണേലും മര്യാദക്ക് ജീവിക്കട്ടെ. കാരണം ചിലത് ഓക്കേ നമ്മുടെ മാത്രം ശരികൾ ആണ്
ലൈക്ക് കമന്റ് ചെയ്യണേ
രചന : JOSEPH ALEXY
മെന്ന അവളുടെ ഉറപ്പിൽ ആണ് ഞാൻ അവളുമായ് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടത് ..!! പക്ഷെ ഇപ്പോൾ അവൾ വാക്ക് മാറി വിശ്വാസ വഞ്ചന കാണിച്ചു ”