നിങ്ങളെ ഞാൻ വിവാഹം കഴിക്കാം പക്ഷേ ഒരു കാര്യം നിങ്ങളെന്റെ ശരീരത്തിൽ തൊടരുത്..

രചന : Swaraj Raj

   

“ഞാൻ നിങ്ങളെ വിവാഹം കഴിക്കാം പക്ഷേ ഒരു കണ്ടീഷൻ ഉണ്ട്”

“എന്താണ് കണ്ടീഷൻ ” എന്താണ് അവളുടെ കണ്ടീഷൻ എന്നറിയാൻ അവൾ മെസേജ് അയക്കുന്നതും നോക്കി ഞാൻ ഫോണിൽ തന്നെ നോക്കിയിരുന്നു

അവളെ ഞാൻ പരിചയപ്പെടുന്നത് തൂലികയിൽ നിന്നാണ് അവൾ എഴുതിയ കഥകൾ വായിച്ചപ്പോൾ എന്തോ ഇഷ്ടം തോന്നിയത് കൊണ്ട് അവൾക്ക് കഥ സൂപ്പറായെന്നും പറഞ്ഞ് മെസേജയച്ചു മറുപടി കിട്ടില്ലെന്നു കരുതിയ എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് അവൾ റീപ്ലൈ തന്നു അങ്ങനെ ഞങ്ങൾ അടുത്തു

എന്തും തുറന്നു പറയാകുന്ന ആത്മ സുഹൃത്തുക്കളായി അങ്ങനെ എനിക്കവളൊട് പ്രേമവും തോന്നി തുടങ്ങി ഞാനക്കാര്യം അവളോട് പറഞ്ഞപ്പോളാണ് അവൾ കണ്ടീഷൻ വെയ്ക്കുന്നത് അവളുടെ കണ്ടീഷൻ എന്താണെന്നറിയാൻ എനിക്ക് തിടുക്കമായി അവളുടെ മെസേജ് വന്നു

” ഞാൻ നിങ്ങളെ വിവാഹം കഴിക്കാം പക്ഷേ നിങ്ങളെന്റെ ശരീരത്തിൽ തൊടരുത് എന്ന് വെച്ചാൽ സെക്സിൽ ഏർപ്പെടരുത് എനിക്ക് അതൊന്നും ഇഷ്ടമല്ല എനിക്കതിലൊന്നും താല്പര്യമില്ല ”

അവളുടെ കണ്ടീഷൻ കേട്ട് ഞാനമ്പരന്നു ഇക്കാലത്ത് ഇങ്ങനെയുമുണ്ടോ പെൺകുട്ടികൾ

” ഇത് എന്നെ ഒഴിവാക്കാൻ വേണ്ടി പറഞ്ഞതല്ലേ ” ഞാൻ ചോദിച്ചു

“അല്ല നിങ്ങൾക്ക് എന്റെ കണ്ടീഷൻ സമ്മതമാണെങ്കിൽ ഞാൻ നിങ്ങളെ വിവാഹം കഴിക്കാം”

“അല്ല മനുഷ്യ നിങ്ങളെന്താ ആലോചിച്ചിരിക്കുന്നത് രണ്ടു പേരും അടി കൂടുന്നത് കാണുന്നില്ലേ ”

ഭാര്യയുടെ ശബ്ദം എന്നെ ചിന്തകളിൽ നിന്നുണർത്തി ഞാൻ നോക്കുമ്പോളുണ്ട് എന്റെ ലവനും കുശനും

(ഇരട്ടകളായത് കൊണ്ടാണ് ആ പേരിട്ടത്)

തമ്മിലൊരു പാവയ്ക്ക് വേണ്ടി പിടിവലി കളിക്കുന്നു

അവൾ പോയി അവരുടെ കൈയിൽ നിന്നും പാവ പിടിച്ചു വാങ്ങി അതൊടെ രണ്ടും രണ്ട് വഴിക്ക് ഓടി

“എന്താണാവോ ഈ നട്ടുച്ചക്ക് കിനാവ് കാണുന്നത്?” അവൾ ചോദിച്ചത് കേട്ട് ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു

” നിന്റെ പഴയ കണ്ടീഷൻ ഒന്നോർത്തു പോയതാ

” അത് കേട്ടത്തോടെ അവളുടെ മുഖം കോപം കൊണ്ടോ നാണം കൊണ്ടോ ചുവന്നു

” നിങ്ങൾക്ക് ഓർമ്മിക്കാൻ കണ്ട സംഭവം”

“അതെ “ഞാനവളുടെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു ” ഇപ്പോൾ കുട്ടികൾ അഞ്ചെണ്ണമായിട്ടല്ലേ ഉള്ളു നമുക്ക് ഒരു കൈ കൂടി നോക്കിയാൽ ആറോ ഏഴോ ആക്കാം ” അതു കേട്ടതും അവൾ കൈവലിച്ചെടുത്ത് കൊണ്ട് പറഞ്ഞു

“മോനെ ആ പൂതിയങ്ങ് മനസിൽ വച്ചാൽ മതി അഞ്ച് പേരെയും നോക്കേണ്ടത് ഞാനാ മോനിവിടെ ഇരുന്ന് പഴയ കാലത്തേക്ക് പോകുകയല്ലേയുള്ളു” എന്നും പറഞ്ഞ് അവൾ ദേഷ്യത്തോടെ ചവിട്ടിക്കുലുക്കി അകത്തേക്ക് പോയി ആ പോക്ക് കണ്ട് എനിക്ക് ചിരി വന്നു

(കഥാപാത്രങ്ങൾക്ക് പേരില്ല)

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Swaraj Raj

Scroll to Top