രചന : കുഞ്ഞമ്മൂ അമ്മു
അന്ന് രാത്രി പണി കഴിഞ്ഞപ്പോൾ ഒരുപാട് വൈകി.
പാലക്കാട്ടെ ചൂട് കാറ്റിൽ അവൻ്റെ ഉള്ളും പൊള്ളിതുടങ്ങി.
പാതിരാത്രി ആയി…
ഇന്നിനി വീട്ടിലേക്ക് ഇല്ല…
നേരം കെട്ട നേരത്ത് ചെല്ലുമ്പോൾ പിറു പിറുപ്പോടെ വാതിൽ തുറന്ന് തരുന്ന എട്ടത്തിയമ്മയെ അവൻ ഓർത്തു …
ഇന്ന് ആ മുഖം കാണാൻ വയ്യ…
അമ്മ ഇല്ലാത്ത വീട്…
മുൻപോക്കെ എപ്പൊ വീട്ടിൽ എത്തിയാലും തന്നെ കാത്തിരിക്കുന്ന ഒരാൾ ഉണ്ടായിരുന്നു.
അച്ഛൻ ചെറുതിലെ ഇട്ടിട്ടു പോയതാ…
ചേറിൽ പണി എടുത്തു രണ്ടു മക്കളെ പോറ്റിയ ഒരു അമ്മ…
ചെറിയ പ്രായത്തിലേ ആൺമക്കൾ രണ്ടും പണിക്ക് പോയി തുടങ്ങി ..
ഏട്ടനും അമ്മയെ ജീവൻ ആയിരുന്നു ..
പക്ഷേ ഏട്ടത്തി വന്നതോടെ ഏട്ടനും മാറി…
അമ്മയെ കണ്ടുകൂടാതെ ആയി…
“നിങ്ങൾക്ക് ഇറങ്ങി പൊക്കുടെ ഒന്ന്”ഏട്ടത്തി മുഖത്ത് നോക്കി ചോദിച്ചപ്പോ നമുക്ക് പോവാടാ ….
അവർ ഇവിടെ സുഖായി കഴിയട്ടെ എന്ന് പറഞ്ഞു അമ്മ…
അമ്മയ്ക്കും അവനും താമസിക്കാൻ ഒരു കൊച്ചു വീട് കെട്ടി തുടങ്ങി …
ഇരവും പകലും ജോലി ചെയ്തു പാവം…
പക്ഷേ വീട് പകുതി ആയപ്പോഴെക്കും അമ്മ പോയി…
ഇനി ഒരിക്കലും തിരിച്ചു വരാത്തിടത്തേക്ക് ..
അമ്മ ഇല്ലാത്ത വീട്…
അവനും അവിടെ ആരും അല്ലാതായി…
ഒരു പാവം ആയിരുന്നു അവൻ…
ആരെയും വേദനിപ്പിക്കാൻ അറിയില്ല…
സ്വന്തം കാര്യങ്ങള് എല്ലാം അവൻ ഒറ്റക്ക് നോക്കുമായിരുന്നു…
എന്നാലും ഏട്ടത്തി എല്ലാത്തിനും കുറ്റം പറഞ്ഞു കൊണ്ടിരുന്നു…
അങ്ങനെ ഇരിക്കെ മാറി വന്ന ഒരു മിസ്സ് കോളിലൂടെ ആണ് അവൻ അവളെ പരിചയപ്പെട്ടത്…
ആദ്യമൊക്കെ രണ്ടുപേർക്കും സംസാരിക്കാൻ മടി ആയിരുന്നു..
പിന്നെ സംസാരിച്ചു തുടങ്ങിയപ്പോൾ അവളും പാവപ്പെട്ട ഒരു കുട്ടി ആണെന്ന് അറിഞ്ഞു…
അവളും അമ്മയും മാത്രമേ വീട്ടിൽ ഒള്ളു…
പതിയെ പതിയെ അവർ രണ്ടുപേരും പ്രണയത്തിൻ്റെ നീർച്ചാൽ ഒഴുക്കിൽ പെട്ടു…
അവൾ അവനെ സ്നേഹിച്ചു… വിശ്വസിച്ചു..
അവനും…
അവൻ ആ പെണ്ണിനെ വിവാഹം കഴിച്ചു…
അവളുടെ അമ്മയെയും ഒപ്പം കൂട്ടി …
അവർ ജീവിച്ചു അവൻ കെട്ടിയ പുതിയ വീട്ടിൽ…
അമ്മയുടെ ഓർമകൾ മായാതെ മറ്റൊരു അമ്മയുടെ സ്നേഹതണലിൽ ആ കൊച്ചു വീട്ടിൽ അവൻ ജീവിച്ചു…
ലൈക്ക് കമന്റ് ചെയ്യണേ
രചന : കുഞ്ഞമ്മൂ അമ്മു