വന്ധ്യ.തക്ക് കാരണമോ? ടൈറ്റ് പാന്റ് ഇടുന്നത്

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് നമ്മൾ സംസാരിക്കുന്നത് പുരുഷന്മാരിലെ വന്ധ്യതയെ കുറിച്ചാണ്.. വന്ധ്യത എന്നു പറയുന്ന ഒരു പ്രശ്നവും ആയിട്ട് ഒരു ദമ്പതികൾ വന്ധ്യത സ്പെഷ്യലിസ്റ്റ് ഡോക്ടറെ കാണാൻ വരുമ്പോൾ ഡോക്ടർ എപ്പോഴും ഇവരെ ഒരുപോലെ കണ്ടിട്ടാണ് ട്രീറ്റ്മെൻറ് കൊടുക്കുന്നത്.. സാധാരണ രീതിയിൽ സംഭവിക്കുന്നത് വൈഫിനെ ഒരു ഗൈനക്കോളജിസ്റ്റിനെ.

   

കാണിച്ച ശേഷം ഭാര്യയുടെ എല്ലാ ചെക്കപ്പുകളും സ്കാനിങ് ആയിട്ടും അതുപോലെ ബ്ലഡ് ടെസ്റ്റുകൾ ആയിട്ടും മറ്റുള്ള എല്ലാ പരിശോധനകളും ചെയ്തു കഴിഞ്ഞ് എല്ലാം നോർമലാണ് എന്ന് കണ്ടു കഴിഞ്ഞിട്ട് പിന്നെയും കുഞ്ഞുങ്ങൾ ഉണ്ടാകാത്തതിന് ഒരു ഉത്തരം കിട്ടാതെ വരുമ്പോഴാണ് പലരും പുരുഷന്മാർ ഇതിൻറെ ഒരു ചികിത്സയ്ക്ക് വരുന്നത്.. ആ ഒരു സമയത്ത് വന്ധ്യത സ്പെഷ്യലിസ്റ്റ് ഡോക്ടർ പരിശോധിക്കുമ്പോൾ രണ്ടുപേർക്കും ഒരുപോലെ.

പ്രാധാന്യം കൊടുത്തുള്ള ചെക്കപ്പുകൾ ചെയ്യും.. എങ്ങനെ ചെക്കപ്പുകൾ നടത്തുമ്പോഴാണ് മിക്കപ്പോഴും പുരുഷ വന്ധ്യത ആണ് ഇവർക്ക് കുഞ്ഞുങ്ങൾ ഉണ്ടാകാത്തതിനു പിന്നിലെ പ്രധാന കാരണം എന്ന് മനസ്സിലാക്കുന്നത്.. അപ്പോൾ ഇതിൽ മനസ്സിലാക്കേണ്ട ഒരു കാര്യം മൊത്തം ദമ്പതികൾ വന്ധ്യത അനുഭവിക്കുന്നവർ ഏകദേശം 25 മുതൽ 30 ശതമാനം വരെ കേസുകളിൽ പുരുഷൻറെ മാത്രം പ്രശ്നം കൊണ്ടാണ് എന്നുള്ളതാണ്.

അപ്പോൾ സമൂഹം എന്നുള്ള രീതിയിൽ നമ്മൾ അതിനെ മനസ്സിലാക്കേണ്ടത് ഒരു പുരുഷ ബീജവും സ്ത്രീയുടെ അണ്ഡവും കൂടിച്ചേർന്ന് ഒരു ഭ്രൂണം ആയതിനുശേഷം ഗർഭപാത്രത്തിൽ പറ്റിപ്പിടിച്ച് വളരുക എന്ന് പറയുന്ന ഒരു സ്റ്റെപ്പ് വരെ ഒരുപാട് പ്രക്രിയകൾ അതിനിടയിൽ നടക്കുന്നുണ്ട്.. ഇതിൻറെ ഇടയിൽ ഏതെങ്കിലും ഒരു സ്റ്റെപ്പിന് വ്യതിയാനം സംഭവിക്കുമ്പോൾ ആണ് വന്ധ്യത ഉണ്ടാവുന്നത്.. അപ്പോൾ ഇതിൻറെ ഭാഗമായിട്ട് ചെക്കപ്പുകൾ ചെയ്യുമ്പോൾ പുരുഷനെയും സ്ത്രീയെയും ഒരുപോലെ കണ്ടിട്ട് പരിശോധന നടത്തണം ട്രീറ്റ്മെന്റുകൾ നൽകണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Scroll to Top