രചന : മനു തൃശ്ശൂർ
കല്ല്യാണ മണ്ഡപത്തിലെ പീഠത്തിൽ ചടഞ്ഞിരുന്ന പൂജാരി മുഹൂർത്തം കുറിച്ച് കൊണ്ട് പൂജിക്കുന്നതിന് ഇടയിലാണ്..!!
“അവളെൻ്റെ കരണം നോക്കിയൊന്നു പുകച്ചത്..??
അപ്രതീക്ഷിതമായി ഉണ്ടായ അടിയിൽ പൊള്ളി പോയെന്ന് തോന്നിയ കവിൾ പൊത്തി എന്തപ്പോൾ ?? ഉണ്ടായെന്ന് അറിയാതെ ഞാൻ പകച്ചു നിൽക്കുമ്പോൾ..
പൂജാരിയും സദസ്സിൽ ഇരുന്നവരും പിറുപിറുത്തുള്ള സംസാരത്തോടെ എഴുന്നേറ്റു തുടങ്ങിയിരുന്നു ..
ആ നിമിഷം പുജാരിയുടെ കൈയ്യിലെ മണിനാദം എനിക്ക് വേണ്ടിയെന്ന പോലെ മെല്ലെയൊന്നു തേങ്ങി പതിയെ അത് നിശബ്ദമായ്.. !!
അടിച്ചു കഴിഞ്ഞു ഒരു അനക്കമില്ലാതെ ഇരിക്കുന്നവളെ നോക്കി മനസ്സ് കാട് കേറുമ്പോൾ !! മുള്ള് കൊണ്ടപ്പോലെ നെഞ്ചിലൊരു നീറ്റൽ പടർന്നു..
ഇനിയവൾക്ക് ഈ കല്ല്യാണത്തിന് താൽപര്യമില്ലാതായോ ??
അതോ വേറെ വല്ല ഇഷ്ടവുമുണ്ടോ ഓർത്തു എന്തോന്ന് ?? ചോദ്യഭാവത്തോടെ ഞാനവളെ നോക്കുമ്പോൾ
അതുവരെ കല്ല്യാണ പെണ്ണിൻ്റെ മനസ്സോടെ ശാന്തമായ് ഇരുന്നവളുടെ മുഖം വലിഞ്ഞു മുറുക്കി അമർക്ഷത്തോടെ എന്നെ നോക്കുന്നത ഞാൻ കണ്ടത്…
” ഇന്നലെ വരെ ഫോണിൽ വിളിച്ചു സംസാരിക്കുമ്പോൾ കൈയ്യുമ്മെ മൈലാഞ്ചിയിട്ടു ട്ടോ അമ്മയാണ് ചോറു വാരി തന്നേന്നൊക്കെ കൊഞ്ചി പറഞ്ഞവൾ ആ നിമിഷം കനൽ പോലെ ജ്വലിക്കുകയാണ്
നെഞ്ചൊന്നു പുകഞ്ഞു ഉള്ളൊന്നു വിയർത്തു..
വിളിച്ചു കൂട്ടിയ ബന്ധക്കാരോടും സ്വന്തക്കാരോടും നാട്ടുക്കാരോടും അതിലുപരി വച്ചുണ്ടാക്കിയ ഭക്ഷണത്തിനോടും എന്തു സമാധാനം പറയുമെന്ന് ഓർത്തു ഞാനവളെ മിഴിച്ചു നോക്കുമ്പോൾ
അവളുടെ അമ്മ അവളെയൊന്നു തല്ലിപ്പിച്ചി എന്താടി അസത്തെ നീ കാണിച്ചെന്ന് പറഞ്ഞു മുറുമുറുത്തു കൊണ്ടിരിക്കെ അവൻ്റെ അരികിലേക്ക് നീങ്ങിയിരുന്നു..
എൻ്റെ തുടയിൽ പിടിച്ചു അമർത്തി പതിഞ്ഞ ശബ്ദത്തിൽ പല്ലുകൾ ഞെരിച്ചു ..
” വായേൽ എന്താ..??
ആ നിമിഷം തൊണ്ടയിൽ കുടുങ്ങിയ കെട്ടുപ്പോയ സമാധാനം അപ്പാടെ വിഴുങ്ങി ഞാനൊന്നു വിക്കി കവിളിലൊന്നു പരതി..
അവളെൻ്റെ കൈയ്യിൽ പിടിച്ചു അമർത്തി കുറച്ചു കഴിയട്ടെ ശരിയാക്കി തരണുണ്ടെന്ന് പറഞ്ഞു ദേഷ്യത്തോടെ എനിക്കരികിൽ ഇരുന്നതും .
ഞാനവിടെ കൂടി നിന്ന ബന്ധക്കാരെ നോക്കി ഒന്നുമില്ല പറഞ്ഞു ഒരു വിളറിയ ചിരിയോടെ അവരെ ഇരുന്നിടത്തേക്ക് ആനയ്ച്ചതും..
അടുത്ത നിമിഷം മണ്ഡപത്തിലിരുന്ന വാദ്യമേളമുയർന്നത് ഒരുക്കൂട്ടം തേനീച്ചകളെ പോലെ എനിക്ക് ചുറ്റും വട്ടം കറങ്ങുന്നതായിട്ട തോന്നിയെ..
ഒടുവിൽ താലിക്കെട്ട് കഴിഞ്ഞു ക്യാമറയുടെ പിന്നാലെ പുറത്തേക്ക് ഇറങ്ങിയപ്പോൾ ഞാനാദ്യം മുങ്ങിയത് വാ കഴുകാൻ ആയിരുന്നു
ഒടുവിൽ വീട്ടിലേക്ക് വലുതുകാൽ വച്ചു കയറും വരെ അവളുടെ കൈകൾ എൻ്റെ കരങ്ങളിൽ കാട്ടുവള്ളിയെ പോലെ ചുറ്റി വരിഞ്ഞു ഞെക്കി പിരിഞ്ഞു നീരുവെരുത്തിയെന്ന് തോന്നി..
ആളും ആരവങ്ങളും ഒതുങ്ങുന്നതിന് അനുസരിച്ച് ആദ്യരാത്രി എന്താവുമെന്ന് ഓർത്തു ഞാനവളെ കാത്തു മുറിയിൽ ഇരിക്കുമ്പോൾ..
ഒരു ഗ്ലാസ് പാലുമായി കയറി വന്നു വാതിലടച്ചവളെ കണ്ടപ്പോൾ ആദ്യരാത്രിക്ക് പകരം എൻ്റെ അവസാനത്തെ രാത്രിയെന്ന് ഓർത്തു..
അവളൊന്നു ചിരിച്ചു ഞാനും ചിരിച്ചു പെട്ടെന്ന് അവളുടെ മുഖം മാറി എൻ്റെയും മാറി ഇഞ്ചി കടിച്ച പോലെ ഞാനൊന്നു ഇളിച്ചു !!
” എൻ്റെ പൊന്നെ എന്നെയിങ്ങനെ നോക്കല്ലെ എന്നൊക്കെ ആ നിമിഷം മനസ്സ് പറഞ്ഞെങ്കിലും എന്തോ വാക്കുകൾ പുറത്തു വന്നില്ല…
എനിക്ക് തരാനുള്ള പാൽ ഗ്ലാസുമായ് അവളെന്നെയൊന്ന് നോക്കി ഒറ്റയിറക്കിന് കുടിച്ചു ഒഴിഞ്ഞ ഗ്ലാസ് എൻ്റെ നേർക്ക് നീട്ടി..
“ഇത് പിടിക്കെന്നവൾ കുസ്സലില്ലാതെ പറഞ്ഞതും….!!
ചെയ്തു പോയ തെറ്റോർത്തു ഒന്നും പറയാൻ കഴിയാതെ ഞാനത് വാങ്ങി അടുത്തിരുന്ന ടിപ്പോയിലേക്ക് വെക്കുമ്പോൾ അവൾ സാരിയുടെ കോന്തല പൊക്കി അരയിലേക്ക് കുത്തി കഴിഞ്ഞതും..
“അങ്കത്തട്ടിലെ പരാജിതനെ പോലെ ഞാനൊന്നു ഒരുങ്ങി ..
‘എന്തായിരുന്നു വായേൽ..?
ഞാനവളെ നിസ്സഹായതോടെ നോക്കി പതിയെ പറഞ്ഞു..
” താലിയൊക്കെ കെട്ടുന്ന് ഓർത്തു കൈയ്യൊക്കെ വിറക്കായിരുന്നു അതിനു ഒരു ധൈര്യത്തിന് ഇത്തിരിയൊന്നു അടിച്ചിരുന്നു
അതിൻ്റെ മണമില്ലാതെ ഇരിക്കാൻ വായലിട്ട ഒരു സെൻ്റർ ഫ്രഷായിരുന്നു ..
മോശമായി പോയെന്നറിയാം ഇനി ഒരിക്കലും ഉണ്ടാവില്ല ഞാനവളോട് പറഞ്ഞപ്പോൾ അവളെന്നേ തറപ്പിച്ചൊന്നു നോക്കി…
” ഞാൻ കുടിക്കില്ലെ ഡീ അപ്പോൾ ഒരു ധൈര്യത്തിന് ഇതാണ് ബെസ്റ്റ് എന്ന് കൂട്ടുകാർ പറഞ്ഞിട്ട്….
” ഓഹോ.. കുടിക്കില്ല പോലും പരിചപ്പെട്ട അന്ന് തൊട്ട് കാണുവ ഞാനിതൊക്കെ അന്നേരം കൂടുതൽ സ്വാതന്ത്ര്യമില്ലെന്നോർത്ത് ഞാൻ ക്ഷമിച്ചത്..
പിന്നെ കല്ല്യാണം കഴിക്കുന്ന പലരും ആദ്യരാത്രി ഒക്കെയ ധൈര്യത്തിന് കുടിക്കണ് കേട്ടിട്ടുള്ളത് പക്ഷെ ഇങ്ങളെ പോലെ ഒന്ന് വേറെ കാണൂല ..
‘ദെ മനുഷ്യ ആ നിമിഷം ഇറങ്ങി പോവാന എനിക്ക് തോന്നിയത് ഇങ്ങടെ അമ്മയെ ഓർത്തിട്ട ഞാനെല്ലാം ഉള്ളിൽ തന്നെ അടക്കിയെ!!
“പലവട്ടം ഇവിടെ വന്ന് ആ സ്നേഹം ഞാനറിഞ്ഞിട്ടുണ്ട് !!
പക്ഷെ ഇങ്ങനെ ഒക്കെ ആണെങ്കിൽ എൻ്റെ ജീവിതം എന്താകും ഓർത്തിട്ടും ഞാനപ്പോഴെ നിങ്ങളുടെ കരണം നോക്കി പ്രതികരിച്ചത്..
“എന്നാലും എൻ്റെ ഡീ എന്നെ അടിച്ചു നാണം കെടുത്തിയല്ലോ ..!!
അത് ഓർമ്മയിൽ വച്ചോ .. കുടിച്ച് നടന്നു കാൻസർ ഒക്കെ വന്ന് കിടപ്പിലായ ആരു സമാധാനം പറയും ??
“എൻ്റെ ജീവിതം എന്താവും ?? അതുകൊണ്ട് പറയാണ്..
“ഇനിമേലാൽ അത്തരം ചീത്ത പ്രവർത്തി കൊണ്ട് വന്ന ഇനിയും ഞാൻ തല്ലും.!!
തല്ലിയിട്ടെ ഇവിടെ നിന്നും ഇറങ്ങി പോവത്തൊള്ളു…
ആ നിമിഷം എല്ലാം നിർത്തിയെന്നും ഇനിയൊന്നും ഉണ്ടാവില്ലെന്ന് പറഞ്ഞു അവൾക്ക് അടുത്തേക്ക് ചെന്നു ചേർത്ത് പിടിച്ചപ്പോൾ
“തൊടേണ്ടെന്ന് പറഞ്ഞു അവളെന്നെയും മാറി കടന്നു ബഡ്ഢിലേക്ക് കിടന്നത്..
എഡിയെന്ന് വിളിച്ചു ഞാനവളുടെ അടുത്തേക്ക് ഇരുന്നു ശബ്ദമൊന്നു കുറച്ചു…
“ഇനിയും പ്രശ്നം ഒന്നും ഉണ്ടാക്കെരുത് നാലാള് അറിഞ്ഞത് അമ്മയറിഞ്ഞ എന്നെ ഇവിടെന്ന് തല്ലിയിറക്കും ..
ഇനിയൊന്നും ഉണ്ടാവില്ലെഡി..!!..
അതിനു മറുപടിയായ് അവളിൽ നിന്നും ഒരു മുളലുണ്ടായ്..
ഞാൻ മലർന്നു കിടന്നു അലങ്കാരിച്ചിട്ട മുല്ല മാലകളെ നോക്കി
കണ്ണുകളിൽ ആ നിമിഷം കുടിച്ചു വരുന്ന അച്ഛനെയായിരുന്നു കണ്ടത്..
ഡീ നിനക്കറിയോ..!!
എന്ത് ??
എൻ്റെ ചെറുപ്പത്തിൽ എപ്പോഴും ഉമ്മറത്ത് വന്നു വിഴുന്ന അച്ഛനെ കണ്ടു വിശപ്പറിഞ്ഞ് വളർന്ന നാളുകൾ .
ഒന്നുമില്ലായിമയിൽ കണ്ണുനീര് പൊടിഞ്ഞ് ഉണങ്ങിയ കവിൾ തടങ്ങളെ കൊണ്ട് എന്നും സ്ക്കൂളിൽ പോവുന്നതും ..
ഒരു ക്ലാസ്സ് ചായയുടെ പുറത്തോ പൊടിയരി തിളപ്പിച്ച് ഉണ്ടാക്കിയ ഉപ്പുമാവിൻ്റെ പുറത്തോ ആവും..
പലപ്പോഴും അച്ഛൻ വീട്ടിൽ പ്രശ്നം ഉണ്ടാക്കുമ്പോൾ ഒക്കെ അയൽവക്കത്തെ ഉണ്ണിയേട്ടൻ വീട്ടിൽ വന്നു എന്നെയും അമ്മയെയും സമാധാനിപ്പിച്ചു അച്ഛനെ ശാസിക്കാറുണ്ട്..
” താലിക്കെട്ടിയത് കൊണ്ട് മാത്രം ഒരു ഭാര്യ ആകില്ല അതിനു അവളെ ചേർത്ത് പിടിച്ചു സ്നേഹിച്ചു ഞാനില്ലെ പറയുന്നവൻ ആകണം എന്ന് .
അതേലോ !! അയാൾ പറഞ്ഞതാണ് ശരി കുട്ടിയുണ്ടായൽ ഒരച്ഛനാവില്ല അതിൻ്റെ കടമകൾ കൂടെ നിറവേറ്റുന്നവനാകണം അച്ഛൻ…
ഞാനൊന്നു മൂളി..മെല്ലെ തിരിഞ്ഞു കിടന്നു അവളെ ചുറ്റി പിടിച്ചു ..
ഡീ..?? നീയത് മറന്നില്ലെ ?? മറന്നേക്കൂ ഇതെൻ്റെ ആദ്യരാത്രിയ അല്ലാതെ അവസാനത്തെ അല്ല
ലൈക്ക് കമന്റ് ചെയ്യണേ
രചന : മനു തൃശ്ശൂർ