ഇനി മേലിൽ എന്റെ പിറകെ നടന്ന് എന്നെ ശല്യം ചെയ്യരുത്…എനിക്ക് നിങ്ങളെ ഇഷ്ടമല്ല..

രചന : Aswathy Raj

   

നിദ്ര

******

നിങ്ങൾക്ക് എന്താ പറഞ്ഞാൽ മനസിലാകില്ല എന്നുണ്ടോ..,എനിക്ക് നിങ്ങളെ ഇഷ്ടമല്ല. മീനു പതിവിലും കൂടുതൽ ആയി തന്നെ രാഹുലിനെ വഴക്ക് പറയുകയാണ്…

ഇനി മേലിൽ എന്റെ പിറകെ നടക്കരുത്..ഇനിയും എന്നെ ശല്യം ചെയ്താൽ ഞാൻ എന്റെ പഠിപ്പ് നിർത്തി വീട്ടിൽ ഇരിക്കും…

മീനു നിനക്ക് എന്താ എന്നെ ഇഷ്ട്ടമല്ലാതത് അതിന്റെ കാരണം പറഞ്ഞിട്ട് നീ പൊയ്ക്കോ പിന്നീട് ഒരിക്കലും ഞാൻ നിന്റെ പിറകെ വരില്ല….

കൂടുതൽ കേൾക്കാൻ മീനു നിന്നില്ല. രാഹുലിനെ ഒരു നോട്ടവും നോക്കി ഒറ്റ പോക്ക്…. …. മീനു ഒന്ന് നിൽക്കു ഞാനും വരുന്നു രോഹിണി അവളുടെ പിന്നാലെ ഓടി….

മീനു നല്ല ദേഷ്യത്തിൽ ആണ് ഇന്ന്.. രോഹിണി അവളുടെ ആത്മാർത്ഥ സുഹൃത്ത് ആണ് എന്നാൽ അവളുടെ വിളി പോലും കേൾക്കാത്ത ഭാവത്തിൽ ഒറ്റ നടപ്പാണ്

രോഹിണി ഒരുവിധം ഓടി ചെന്ന് അവളെ പിടിച്ചു നിർത്തി…

നിനക്ക് എന്താ മീനു??…… രാഹുലിനെ നിനക്ക് ഇഷ്ടം ആണെന്ന് എനിക്ക് അറിയാം നീ തന്നെ ഒരിക്കൽ എന്നോട് പറഞ്ഞതല്ലേ.. പിന്നെ എന്തിനാ അവനെ നീ അകറ്റി നിർത്തുന്നത്.. നിന്റെ സ്നേഹം അവനു മുന്നിൽ തുറന്നു കാണിക്കാതെ…

നിനക്ക് എന്നെ പറ്റി എന്ത് അറിയാം രോഹിണി.. നമ്മൾ നല്ല സുഹൃത്തുക്കൾ ആണ് എന്നാലും നിനക്ക് അറിയാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ട് എന്റെ ജീവിതത്തിൽ… ഞാനും രാഹുലും ഒരിക്കലും ഒന്നിക്കാൻ പാടില്ല… അവനെ എനിക്ക് ഇഷ്ട്ടമാണ് പക്ഷെ…

എന്ത് പക്ഷെ നീ മുൻപ് ഒരിക്കൽ പ്രണയിച്ചു പോയതാണോ നിന്റെ കുറവ്…. അത് രാഹുലിന് അറിയാമല്ലോ പിന്നെ എന്താ??

ഞാൻ പ്രണയിച്ചു എന്നല്ലേ നിങ്ങൾക്ക് അറിയൂ അത് എങ്ങനെ ഇല്ലാതെ ആയി എന്നറിയില്ലല്ലോ……

അറിയാൻ എന്തിരിക്കുന്നു എന്റെ മീനു നിന്നെ ഞങ്ങൾക്ക് അറിയാം നീ ഒരിക്കലും അവനെ ചതിക്കില്ല അവൻ നിന്നെ തേച്ചു കാണും……

നീ എത്ര നിസാരമായി ആണ് തേച്ചു എന്ന് പറഞ്ഞത്.. നിനക്ക് അറിയുമോ രോഹിണി ഞാൻ അവനെ ജീവന് തുല്യം സ്നേഹിച്ചു അവൻ എന്നെയും അങ്ങനെ സ്നേഹിച്ചു എന്ന് ഞാൻ വിശ്വസിച്ചു പക്ഷെ… എല്ലാത്തിനും ഒരു നീർകുമിളയുടെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ…..

വേണ്ട ഇനി അതൊന്നും ഓർക്കാൻ എനിക്ക് വയ്യ… ഇനി എന്റെ ജീവിതത്തിൽ ആരും വേണ്ട..

തനിച്ചാണ് ഞാൻ ഇനി അങ്ങോട്ട്‌…

മീനു എന്താണ് നിനക്ക് പറ്റിയത് ഇനിയും പറയാതെ പോകാൻ ഞാൻ സമ്മതിക്കില്ല.. പലതവണ ഞാൻ ചോദിച്ചു പക്ഷെ നീ ഒഴിഞ്ഞു മാറി….. എനിക്ക് അറിയണം എല്ലാം…

ഇനിയും ഞാൻ നിന്നോട് ഒന്നും മറച്ചു പിടിക്കുന്നില്ല നീ അറിയണം ഞാൻ എന്തിനാണ് രാഹുലിനെ കണ്ടില്ല എന്ന് നടിക്കുന്നത് എന്ന്…

ഞാൻ പ്ലസ് ടു വിനു പഠിക്കുന്ന കാലത്തു ആണ് അരുണിനെ സ്നേഹിച്ചത്… ആദ്യം അവനെ എനിക്ക് ഇഷ്ടം ആയിരുന്നില്ല.. എല്ലാവരോടും ഓടി നടന്നു മിണ്ടുന്ന ഒരു ചെറുക്കൻ.. ഞാൻ ആണെങ്കിൽ അങ്ങനെ ആരോടും മിണ്ടാറില്ല… മാത്രവുമല്ല അവൻ നല്ല കാശു ഉള്ള വീട്ടിലെ ആണെന്ന് എന്റെ കൂട്ടുകാരി പറഞ്ഞു അതോടെ അവൻ ഒരു ജാട ആണെന്ന് ഞാൻ അങ്ങ് വിധി എഴുതി.

പക്ഷെ പരീക്ഷ ഫീസ് അടക്കാൻ കഴിയാതെ വിഷമിച്ച എന്റെ കൂട്ടുകാരിയെ അവൻ അവൾ പറയാതെ തന്നെ സഹായിക്കാൻ മനസ്സ് കാണിച്ചു… അതോടെ അവൻ ജാട ആണെന്ന എന്റെ ധാരണ മാറി എങ്കിലും അങ്ങോട്ട്‌ കേറി മിണ്ടാൻ തോന്നിയില്ല… ഞങ്ങളുടെ ഓണ പരിപാടിക്ക് അവൻ ഇങ്ങോട്ട് വന്നു ഇഷ്ടം പറഞ്ഞപ്പോൾ ഞാൻ ഞെട്ടി പോയി….

ഉത്തരം ഇന്ന് പറയണ്ട സ്കൂൾ തുറക്കുന്ന അന്ന് മതി എന്ന് പറഞ്ഞു അവൻ ഓടി മറഞ്ഞപ്പോൾ നെഞ്ചിൽ പൂത്തിരി കത്തുന്ന പോലെ ആയിരുന്നു…

സ്കൂൾ തുറന്ന അന്ന് ഞാൻ പതിവിലും നേരത്തെ എത്തി പക്ഷെ അവൻ വന്നില്ല.

എനിക്ക് ആകെ വല്ലാതെ ആയി കണ്ണിൽ മുഴുവൻ ഇരുട്ട് കയറും പോലെ… ബെൽ അടിച്ചപ്പോൾ ആണ് ഞാൻ ഞെട്ടി ഉണർന്നത്

ഓടി തളർന്നു അതാ അവൻ ക്ലാസിനു വെളിയിൽ…

ടീച്ചറുടെ ഇഷ്ട്ട വിദ്യാർത്ഥി ആയതു കൊണ്ട് അധികം ചോദ്യം ചെയ്യൽ ഇല്ലാതെ അവനെ ക്ലാസ്സിൽ കയറ്റി… വഴി തെറ്റി പോയ കാഴ്ച ഇല്ലാത്ത ഒരു അമ്മുമ്മയെ വീട്ടിൽ കൊണ്ട് ആക്കാൻ പോയതാണ് വൈകാൻ കാരണം…. അവനോട് ഉള്ള എന്റെ സ്നേഹം കൂടി വന്നു…

അന്ന് ഉച്ചക്ക് ആ മാവിൻ ചുവട്ടിൽ വച്ച് എന്റെ പ്രണയം ഞാൻ അവനു നൽകി..

പിന്നീട് അങ്ങോട്ട്‌ ഞങ്ങളുടെ ദിവസങ്ങൾ ആയിരുന്നു… പക്ഷെ വിധി അവിടെ വില്ലൻ ആയി. ഒരു ദിവസം എനിക്ക് പെട്ടെന്ന് വയ്യാതെ വന്നു..ദേഹം മുഴുവൻ നീര് വച്ചു..

പെട്ടെന്ന് തന്നെ ഹോസ്പിറ്റലിൽ പോയി പക്ഷെ കൂടുതൽ ചെക്കപ്പ്കൾക്ക് അവർ എന്നെ മറ്റൊരു വലിയ ഹോസ്പിറ്റലിൽ വിട്ടു….

എന്റെ അസുഖം അറിഞ്ഞ ആ നിമിഷം എനിക്ക് ഇപ്പോഴും ഓർക്കാൻ കഴിയില്ല….

എന്റെ വീട്ടുകാർ ആകെ തളർന്നു.. എന്റെ വൃക്കകളുടെ പ്രവർത്തനം പൂർണ്ണമായി നശിച്ചു ഇനി മുന്നോട്ടു പോകണം എങ്കിൽ ഡയാലിസിസ് ചെയ്യണം അല്ലെങ്കിൽ വൃക്ക മാറ്റി വക്കണം…..

അതിനു ലക്ഷക്കണക്കിന് രൂപ വേണം.. പിന്നെ എനിക്ക് ചേരുന്ന വൃക്കയും

അമ്മ വൃക്ക തരാൻ തയ്യാറായി വീട് പണയം വച്ച് ഓപ്പറേഷനു ഉള്ള കാശും ഉണ്ടാക്കി…

പക്ഷെ അവസാനത്തെ ചില പരിശോധനകളിൽ അമ്മയുടെ വൃക്ക എനിക്ക് ചേരില്ല എന്ന് ഡോക്ടർ വിധി എഴുതി.. ചേരുന്ന വൃക്ക തരാൻ ആളെ കിട്ടും പക്ഷെ അതിനു അവർക്ക് ലക്ഷങ്ങൾ നൽകാൻ ഞങ്ങളുടെ കയ്യിൽ ഇല്ലായിരുന്നു..

ജീവിതം അവസാനിച്ചു എന്ന് എനിക്ക് ഉറപ്പായി.. ഇതിനോടകം ഡയാലിസിസ് തുടങ്ങി കഴിഞ്ഞിരുന്നു..

ദൈവം ചിലപ്പോൾ അത്ഭുതങ്ങൾ കാണിക്കില്ലേ അങ്ങനെ ഒന്ന് എന്റെ ജീവിതത്തിൽ ഉണ്ടായി..

എന്റെ ആരും അല്ലാത്ത ഒരു സ്ത്രീ എനിക്ക് എന്റെ ജീവിതം മടക്കി തന്നു ഒരു രൂപ പോലും വാങ്ങാതെ…

അവരെ ഞാൻ കണ്ടിട്ടില്ല… അവരെ പറ്റി എനിക്കോ എന്റെ വീട്ടുകാർക്കോ ഒന്നും അറിയില്ല.. എന്റെ മനസ്സിൽ ഇന്ന് അവർക്ക് ദൈവത്തിന്റെ സ്ഥാനം ആണ്….

അല്ല മീനു ഇതിനിടയിൽ എപ്പോഴാണ് നീ അവനും ആയി പിരിഞ്ഞത് ???

ഞാൻ സുഖമില്ലാതെ കിടന്നപ്പോൾ എന്റെ ഒരുപാട് കൂട്ടുകാർ എന്നെ കാണാൻ വന്നു അവൻ ഒഴികെ… എല്ലാവരോടും ഞാൻ അവനെ തിരക്കി.. ആരും ഒന്നും പറഞ്ഞില്ല..

അവസാനം പരീക്ഷയുടെ അന്ന് ഞാൻ അവനെ കണ്ടു ഒന്നും മിണ്ടാതെ ഒഴിഞ്ഞു പോയ അവനെ ഞാൻ തടഞ്ഞു നിർത്തി കാര്യം ചോദിച്ചു…. എല്ലാം അവൻ നിർത്തി ഇനി എന്നെ അങ്ങനെ കാണാൻ പറ്റില്ല എന്ന് കാരണം ആണ് എന്നെ തകർത്തു കളഞ്ഞത്..

കുറവുകൾ ഉള്ള എന്നെ അവന്റെ അമ്മക്ക് അംഗീകരിക്കാൻ പറ്റില്ല എന്ന്.. അമ്മ പറഞ്ഞു ഈ ബന്ധം വേണ്ട എന്ന്.. തകർന്നു പോയി ഞാൻ ദൈവം മടക്കി തന്ന ഈ രണ്ടാം ജന്മം വേണ്ടായിരുന്നു എന്ന് പോലും തോന്നി പോയി..

അവനു എങ്ങനെ എന്നെ മറക്കാൻ കഴിഞ്ഞു എന്ന് എനിക്ക് അറിയില്ല ഇപ്പോഴും…

അല്ല മീനു ഇതും രാഹുലും ആയി എന്താ ബന്ധം ??

എനിക്ക് വീട്ടിൽ ഒന്ന് രണ്ടു ആലോചന വന്നു പക്ഷെ കുറവുകൾ ഉള്ള എന്നെ ആർക്കും വേണ്ട…

ഒരു പയ്യന് ഇതൊക്കെ അറിഞ്ഞിട്ടും എന്നെ മതി പക്ഷെ അവന്റെ വീട്ടുകാർ സമ്മതിചില്ല…

ഇനിയും ആരുടേയും മുന്നിൽ തല കുനിച്ചു നിൽക്കാൻ എനിക്ക് വയ്യ.. രാഹുലും ഇതൊക്കെ അറിഞ്ഞാൽ എന്നെ വേണ്ട എന്ന് വക്കും അതിലും നല്ലതു ഞാൻ വേണ്ട എന്ന് വയ്ക്കുന്നത് ആണ്…

*********

ഞായറാഴ്ച ആയത് കൊണ്ട് കുറച്ചു വൈകി ആണ് മീനു എഴുന്നേറ്റത്. ഉമ്മറത്തു ആരുടെയോ പരിചയം ഇല്ലാത്ത ശബ്ദം..

വേഗം കുളിച്ചു വരാൻ അമ്മ പറഞ്ഞു.. ആരാണ് എന്ന് ചോദിച്ചപ്പോൾ അമ്മ ഒന്ന് നോക്കി ചിരിക്കുക മാത്രം ചെയ്തു….

കുളിച്ചു വന്ന എന്റെ കയ്യിൽ ചായ തന്നിട്ട് ഉമ്മറത്തു ചെല്ലാൻ അമ്മ പറഞ്ഞു.. ഞാൻ ദേഷ്യത്തോടെ അമ്മയെ നോക്കി…

അവർക്ക് നിന്റെ എല്ലാ കാര്യങ്ങളും അറിയാം, നിന്നെയും..

ഞാൻ അമ്മയെ ഒന്ന് നോക്കി, സന്തോഷം കൊണ്ട് ആ കണ്ണുകൾ നിറഞ്ഞു നിൽക്കുന്നു.. പിന്നെ ഒന്നും ചോദിക്കാൻ തോന്നിയില്ല.. ചായയും ആയി ഉമ്മറത്തെക്ക് പോയി

രാഹുലിനെ കണ്ടതും മീനുവിന്റെ കാലുകൾ ചലിക്കാതെ ആയി… രാഹുലിന്റെ അമ്മയുടെ മോളെ എന്നുള്ള വിളി ആണ് മീനുവിനെ ഉണർത്തിയത്…

മോളെ പറ്റി രാഹുൽ എന്നോട് പണ്ടേ പറഞ്ഞിട്ടുണ്ട്.. ഇന്നലെ രോഹിണി എല്ലാം രാഹുലിനെ അറിയിച്ചു.

എനിക്കും അവനും ഒരു നൂറു വട്ടം സമ്മതം ആണ് മോളെ, ഇനി മോൾ അവനെ വേണ്ട എന്ന് പറയരുത്..

മീനുവിന്റെ നിറഞ്ഞ കണ്ണുകൾ ആ അമ്മക്ക് മറുപടി നൽകി….

******

നീ എന്താ മീനു സ്വപ്നം കാണുക ആണോ ??

രാഹുലിന്റെ ചോദ്യം കേട്ടാണ് മീനു ചിന്തകളിൽ നിന്നും ഉണർന്നത്…

നമ്മുടെ ആദ്യരാത്രി ചിന്തിച്ചു തീർക്കാൻ ആണോ ഭാവം ??

എനിക്ക് ഇപ്പോഴും ഇതൊന്നും വിശ്വസിക്കാൻ ആകുന്നില്ല

നിന്റെ ഏറ്റവും വലിയ ആഗ്രഹം എന്താ മീനു ??

എനിക്ക് ഇനി ഒരു ആഗ്രഹം മാത്രമേ ഉള്ളു.. പക്ഷെ അത് നടക്കില്ല

നീ പറ മീനു

അത് എനിക്ക് ആ സ്ത്രീയെ ഒന്ന് കാണണം എന്റെ ജീവിതം തിരിച്ചു തന്ന ആ ദൈവത്തെ…

പറയുന്നതിനോടൊപ്പം അവളുടെ കണ്ണുകൾ തുളുമ്പി… ഇനി നിന്റെ കണ്ണുകൾ നിറയാൻ ഞാൻ സമ്മതിക്കില്ല. ഇത് നിന്റെ ജീവിതത്തിലെ അവസാനത്തെ കണ്ണീർ ആണ്..

ഒരിക്കലും നീ അറിയില്ല എന്ന് ഞാൻ അമ്മക്ക് വാക്ക് കൊടുത്ത ഒരു സത്യം ഉണ്ട് ഞാൻ അത് ഇപ്പോൾ തെറ്റിക്കുവ നിന്റെ കണ്ണ് ഇനി നിറയാതിരിക്കാൻ…..

എന്റെ ചേച്ചി മരിച്ചു പോയി എന്നല്ലേ നിനക്ക് അറിയു..എങ്ങനെ എന്ന് അറിയില്ലല്ലോ…

ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് അച്ഛൻ മരിക്കുന്നത്.അത് ഒരു വണ്ടി അപകടം ആയിരുന്നു. അച്ഛൻ മരിച്ച ശേഷം ഞങ്ങളെ വളർത്താൻ അമ്മ കുറെ കഷ്ട്ടപ്പെട്ടു…. അച്ഛൻ മരിച്ചു ഒരു വർഷം കഴിഞ്ഞപ്പോൾ ചേച്ചിക്ക് ഒരു പനി വന്നു അത് പിന്നെ മഞ്ഞപിത്തം ആയി…

ഹോസ്പിറ്റലിൽ ചെന്നപ്പോൾ ആണ് അത് കരളിൽ ബാധിച്ചു എന്നും ഉടനെ കരൾ മാറ്റി വച്ചേ പറ്റു എന്ന് അറിഞ്ഞത്.. അതിനു ഉള്ള പണം ഞങ്ങളുടെ കയ്യിൽ ഇല്ലായിരുന്നു… അച്ഛന്റെ ഇൻഷുറൻസ് തുക ആ സമയത്തു ശരി ആയി കിട്ടിയപ്പോൾ ഞങ്ങൾ സന്തോഷിച്ചു പക്ഷെ കരൾ നൽകാൻ ആളെ കിട്ടിയില്ല അമ്മയുടെയും എന്റെയും കരൾ മാറ്റി വക്കാൻ കഴിയില്ല….. ഞങ്ങളുടെ രക്ത ഗ്രൂപ്പ്‌ ചേച്ചിയുടെതും ആയി ചേരില്ല. അവസാനം വീട് വിറ്റു ഞങ്ങൾ കാശ് ഒപ്പിച്ച സമയം വരെ ചേച്ചി കാത്തു നിന്നില്ല…..

ചേച്ചിയുടെ മരണത്തിന്റെ ചില രേഖക്കായി ഹോസ്പിറ്റലിൽ വന്നപ്പോൾ ആണ് അമ്മ നിന്നെ പറ്റി അറിഞ്ഞത്… നിന്റെ ശരീരത്തിൽ ഇപ്പോൾ ഉള്ളത് എന്റെ അമ്മയുടെ ജീവന്റെ പകുതി ആണ്…..

ഞാനും അമ്മയും നിന്നെ മുൻപ് കണ്ടിട്ടില്ല രോഹിണി എല്ലാം പറഞ്ഞപ്പോൾ ആണ് ഞാൻ സ്നേഹിക്കുന്നത് എന്റെ അമ്മയുടെ ജീവൻ തന്നെ ആണെന്ന് അറിഞ്ഞത്.

ഇതൊന്നും നീ ഒരിക്കലും അറിയരുത് എന്ന് അമ്മ പറഞ്ഞത് ആണ് പക്ഷെ…

അത് മുഴുവനും കേൾക്കാൻ മീനു നിന്നില്ല കതകു വലിച്ചു തുറന്നു അവൾ അമ്മക്ക് അരികിലേക്ക് ഓടി…

ഉമ്മറത്തു അച്ഛന്റെ ചാരു കസേരയിൽ അമ്മ ഇരിക്കുന്നു. അവൾ ഓടി ചെന്ന് അമ്മയെ കെട്ടിപിടിച്ചു നെറുകയിൽ ഉമ്മ വച്ചു…

പക്ഷെ അമ്മ ഉറങ്ങുകയായിരുന്നു ഇനി ഒരിക്കലും ഉണരാത്ത ഉറക്കം …

ജീവിതത്തിന്റെ എല്ലാ ബന്ധങ്ങളും പൊട്ടിച്ച് എറിഞ്ഞ ഒരു സുഖ നിദ്ര……..

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Aswathy Raj

Scroll to Top