നന്നായി പഠിച്ചുകൊണ്ടിരുന്ന മകൾ പഠിപ്പിൽ ഉഴപ്പി നടക്കുന്നതിന് പിന്നിലെ കാരണം കേട്ട് മാതാപിതാക്കൾ ഞെട്ടി…
മുമ്പിലെ കസേരയിൽ തല കുമ്പിട്ട് ഇരിക്കുന്ന 12 വയസ്സുകാരി യിലേക്ക് പോയി എൻറെ കണ്ണുകൾ.. അശ്രദ്ധമായ മറ്റൊരു ലോകത്താണ് അവള്.. ഡോക്ടറെ.. നന്നായി പഠിച്ചുകൊണ്ടിരുന്ന കുട്ടിയാണ് ഇവൾ.. ഇപ്പോൾ എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാകുന്നില്ല അഹങ്കാരമാണ് ഇവൾക്ക് എന്ന് തോന്നുന്നു.. എല്ലാം സൗകര്യങ്ങളും ലഭിക്കുമ്പോൾ ഇങ്ങനെ ആയിരിക്കും കുട്ടികൾ.. അവളുടെ വലതുവശത്ത് ഇരുന്ന് അമ്മ ദേഷ്യത്തോടെ ആണ് അതെല്ലാം പറഞ്ഞത് അപ്പോഴൊക്കെ എൻറെ കണ്ണുകൾ അവരിലേക്ക് നീണ്ടു.. ആ കൊച്ചു കുട്ടിയോടുള്ള അരിശം മുഴുവൻ അവരിൽ ഉണ്ടായിരുന്നു.. […]