മിത്രേ മോൻ ഉറങ്ങിയോ.. പതിവ് വീഡിയോ കോളിൽ സൂരജ് വന്ന ചോദിച്ചു.. ഉം ഉറങ്ങി.. നീ എന്തെങ്കിലും കഴിച്ചോ.. ആ കഴിച്ചു.. എന്താണ് നിൻറെ മുഖത്ത് വല്ലാത്ത ഒരു ക്ഷീണം പോലെ.. എന്തെങ്കിലും വയ്യായ്മ ഉണ്ടോ നിനക്ക്.. അത് വേറൊന്നുമല്ല ഉറക്കം ശരിയാകാത്തത് കൊണ്ട് ആവും.. പാതിരാത്രി മനുഷ്യൻ ഉറങ്ങുന്ന സമയത്ത് വിളിച്ച് ഉണർത്തിയിട്ട് ക്ഷീണം ഉണ്ടോ എന്ന് ചോദിക്കുന്നത് തന്നെ ആന മണ്ടത്തരം..
എനിക്ക് ഇപ്പോഴല്ലേ മിത്ര നിന്നെ വിളിക്കാൻ പറ്റുകയുള്ളൂ.. ഇവിടുത്തെയും അവിടത്തെയും സമയം വ്യത്യാസം നിനക്കറിയാവുന്ന കാര്യമല്ലേ.. എനിക്ക് വല്ലാതെ ഉറക്കം വരുന്നുണ്ട് സൂരജ് ഏട്ടാ.. എന്തായാലും സൂരജ് ഏട്ടൻ രാവിലെ വിളിക്ക്.. രാവിലെ അവൻ വിളിക്കില്ല എന്നുള്ള ഉറപ്പിൽ മിത്ര പറഞ്ഞു.. നിനക്ക് എന്നോട് ഒന്നും ചോദിക്കാൻ ഇല്ലേ.. സൂരജിന്റെ ശബ്ദം അത് ചോദിക്കുമ്പോൾ വല്ലാതെ ഇടറുന്നുണ്ടായിരുന്നു..
അവിടെ പ്രത്യേകിച്ച് വിശേഷം ഒന്നും ഇല്ലല്ലോ പിന്നെ ഞാൻ എന്താണ് നിങ്ങളോട് ചോദിക്കേണ്ടത്.. ഇവിടെ പറയാൻ മാത്രം പുതിയ വിശേഷങ്ങൾ ഒന്നും തന്നെ ഇല്ല.. അങ്ങനെ എന്തെങ്കിലും ഉണ്ടാകുമ്പോൾ അപ്പോൾ തന്നെ മെസ്സേജ് അയച്ചു അറിയിക്കാറുണ്ടല്ലോ ഞാൻ.. ഒട്ടും താല്പര്യമില്ലാതെയുള്ള ഭാര്യയുടെ സംസാരം സൂരജിനെ വല്ലാതെ സങ്കടപ്പെടുത്തി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…
https://youtu.be/knu94TJK5bk