ലോകമെമ്പാടും കാണപ്പെടുന്ന ഒരു ജീവി വിഭാഗമാണ് പ്രാണികൾ.. ഒരു പ്രാണി ഏത് രീതിയിലുള്ള വളർച്ച കൈവരിക്കും എന്നുള്ളതിനെക്കുറിച്ച് നമുക്ക് ഒരു ധാരണ ഉണ്ടാവും.. എന്നാൽ അസാധാരണമായ രീതിയിൽ വളർച്ചകൾ കൈവരിച്ച പ്രാണി വിഭാഗങ്ങളെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ സംസാരിക്കാൻ പോകുന്നത്..
നമ്മുടെ വീടുകളിലും പറമ്പുകളിലും ഒക്കെ നിരവധിയായി കണ്ടുവരുന്ന ജീവികളാണ് ഒച്ചുകൾ.. ലോകത്തിലെ ഏറ്റവും വലിയ ഒച്ചിനെ ആണ് ഇവിടെ കാണുന്നത്.. ഇവയെ ആക്രമണകാരികളായ ഒച്ചുകൾ എന്നുള്ള രീതിയിലാണ് വിശേഷിപ്പിക്കുന്നത്.. കാരണം കാർഷിക വിളകൾക്കും സസ്യങ്ങൾക്കും ഇവ ഏൽപ്പിക്കുന്ന കേടുപാടുകൾ മൂലം ആണ്..
കൂടാതെ പലരീതിയിലുള്ള രോഗങ്ങളുടെ സാധ്യതകളും ഇവ വർദ്ധിപ്പിക്കുന്നു.. ലോകത്തിലെ തന്നെ ഏറ്റവും അക്രമകാരികളായ 100 ജീവികളുടെ പട്ടികയിൽ ഈ ജീവിയും ഉൾപ്പെടുന്നുണ്ട്.. 10 വർഷം വരെ ആയുസ്സുള്ള ഇവയുടെ പുറംതോട് 7.8 ഇഞ്ച് വരെ വളരുന്നുണ്ട്.. ഇന്ത്യയിലും ചൈനയിലും ഒക്കെ ഇതിൻറെ സാന്നിധ്യങ്ങൾ കൂടുതലും കണ്ടുവരുന്നു.. ക്രമാതീതമായിട്ട് വളരുവാനുള്ള ഇതിൻറെ കഴിവ് വർദ്ധിപ്പിക്കുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…