എടാ മനു നിനക്ക് അറിയാമോ അവൾ ഒരു വിധവ ആണത്രേ.. ആര് അവൾ തന്നെ നിൻറെ മാളു.. ഹരിയുടെ വാക്കുകൾ നെഞ്ചിൽ ഒരു സ്ഫോടനം തന്നെ ഉണ്ടാക്കി എങ്കിലും അതൊന്നും പുറത്തു കാണിക്കാതെ ഞാൻ ചിരിച്ചു.. അതിനെന്താ അതൊക്കെ ഒരു കാര്യമാണോ.. നിനക്ക് അത് ഒരു കാര്യമല്ലായിരിക്കും പക്ഷേ നിന്റെ അമ്മയും ബന്ധുക്കളും സമ്മതിക്കും കല്യാണത്തിന്.. നമുക്ക് നോക്കാടാ..
ആദ്യം അവൾ സമ്മതിക്കണ്ടേ പിന്നെയല്ലേ വീട്ടുകാരുടെ സമ്മതം.. മാളുവും കുടുംബവും തൊട്ടടുത്ത താമസമാക്കിയിട്ട് ഏതാണ്ട് മാസങ്ങൾ മാത്രമേ ആയുള്ളൂ.. അന്നുമുതൽ അവൾ എൻറെ മനസ്സിൽ തന്നെ ഉണ്ട്.. മിക്കവരും വൈകുന്നേരം ഉപയോഗശൂന്യമായ അമ്പലക്കുളത്തിന്റെ പടവുകളിൽ തനിച്ച് ഇരിക്കുന്ന അവളെ കാണും.. ആരോടും അധികം സംസാരിക്കാത്ത പ്രകൃതം.. ഒറ്റനോട്ടത്തിൽ തന്നെ അറിയാം വെറും പാവമാണ് എന്ന്.. പക്ഷേ അവൾ ഒരു വിധമാണ് എന്നുള്ളത് മാത്രം ഇതുവരെ അറിഞ്ഞില്ല.. ഇവൻ ഇതെങ്ങനെയാണ് അറിഞ്ഞത്.. ഉള്ളിലെ ഇഷ്ടം ഒരിക്കൽ മുന്നിൽ ചെന്ന് തുറന്നു പറഞ്ഞപ്പോൾ അവളുടെ മുഖത്ത് ഒരുതരം പുച്ഛം ആയിരുന്നു..
ഒന്നും പറയാതെ അവൾ തിരിഞ്ഞു നടന്നു.. അവളുടെ പ്രതികരണം എനിക്ക് അപ്പോൾ അത്ര രസിച്ചില്ല.. പിറ്റേന്ന് നേരിൽ കണ്ടപ്പോൾ വായിൽ തോന്നിയതെല്ലാം പറഞ്ഞ് തിരിഞ്ഞ് നോക്കാതെ തന്നെ നടന്നു.. ഒന്നും വേണ്ടിയിരുന്നില്ല.. ഹരി പറഞ്ഞതനുസരിച്ച് വൈകുന്നേരം അമ്പലക്കുളത്തിന്റെ അടുത്തേക്ക് ചെന്നു.. പടവുകൾ ഇറങ്ങി അവൾക്ക് അരികിൽ ആയിട്ട് ചെന്ന് ഇരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…